Latest NewsIndia

ശിവസേനയ്ക്ക് പുറത്തുനിന്ന് പിന്തുണ നൽകാനുള്ള ചർച്ചകൾക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ സോണിയയുടെ വസതിയിൽ : ശിവസേന പിളരുമെന്ന് സൂചന

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയ്ക്ക് പുറത്തുനിന്ന് പിന്തുണനല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്.

ന്യൂ​ഡ​ല്‍ഹി: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് കാലതാമസം നേരിടുന്നതിന് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മു​തി​ര്‍ന്ന നേ​താ​ക്ക​ളാ​യ ബാ​ലാ​സാ​ഹി​ബ് തൊ​റാ​ട്ട്, അ​ശോ​ക് ച​വാ​ന്‍, പൃ​ഥ്വി​രാ​ജ് ച​വാ​ന്‍ എ​ന്നി​വ​രാ​ണു തിരക്കിട്ടു ഡ​ല്‍ഹി​യി​ലെ​ത്തി​യ​ത്.മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയ്ക്ക് പുറത്തുനിന്ന് പിന്തുണനല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ധരിപ്പിക്കുകയും ഹൈ​ക്ക​മാന്‍​ഡി​ന്റെ അ​നു​മ​തി തേ​ടു​ക​യുമാണ് ​ ഡല്‍ഹി സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ന്‍.സി.പി അദ്ധ്യക്ഷന്‍ ശ​ര​ദ് പ​വാ​റു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. അതെ സമയം കോൺഗ്രസ്, എൻസിപി പാർട്ടികളുമായി ബന്ധം എതിർക്കുന്ന പുതിയ എംഎൽഎ മാർ ശിവസേനയ്ക്ക് തലവേദനയാണ്. ഇവർ ബിജെപിക്കാണ് തങ്ങളുടെ പിന്തുണ നൽകുന്നത്.

ശിവസേന കോൺഗ്രസിന്റെ പിന്തുണ സ്വീകരിച്ചാൽ ഇവർ ബിജെപിയിലേക്ക് പോകുമെന്നാണ് സൂചന. ഇതോടെ ശിവസേന പിളരുമെന്നും സൂചനയുണ്ട്. ര​ണ്ട​ര​വ​ര്‍​ഷം വീ​തം മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കു​വ​യ്ക്കാ​തെ സ​ര്‍ക്കാര്‍ രൂപീകരിക്കാന്‍ ചേരില്ലെന്നാണ് ശി​വ​സേ​ന​യു​ടെ നി​ല​പാ​ട്. ആ​ദി​ത്യ താ​ക്ക​റെ​യെ ആ​ദ്യം മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നും സേ​ന ആ​വ​ശ്യ​പ്പെ​ടു​ന്നു.അ​യോ​ധ്യ കേ​സി​ലെ സു​പ്രീം കോ​ട​തി വി​ധി​ക്കു മു​ന്പു സം​സ്ഥാ​ന​ത്തു സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണം ന​ട​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ എ​ന്‍​സി​പി ശി​വ​സേ​ന​യു​മാ​യി സ​ഖ്യ​ത്തി​നു ത​യാ​റാ​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് ആ​ക്കം കൂ​ട്ടി​യാ​ണ് എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍റെ പ​രാ​മ​ര്‍​ശം. ക​ഴി​ഞ്ഞ ദി​വ​സം ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റൗ​ത്ത് ശ​ര​ദ് പ​വാ​റി​നെ സ​ന്ദ​ര്‍​ശി​ച്ച​തോ​ടെ, ശി​വ​സേ​ന സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ ബ​ദ​ല്‍ സാ​ധ്യ​ത​ക​ള്‍ തേ​ടു​ക​യാ​ണെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്. അതെ സമയം ശിവസേന കടുത്ത തീരുമാനങ്ങളെടുത്താൽ സ്വാതന്ത്രരുടെയും പിന്തുണയ്ക്കുന്ന പുതിയ ശിവസേന അംഗങ്ങളുടെയും പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button