News

പ്രവാസ കൈരളി പുരസ്‌കാരം എം.എന്‍.കാരശ്ശേരിയ്ക്ക്

മസ്‌കറ്റ് : ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ 2019 ലെ പ്രവാസകൈരളി സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത വാഗ്മിയും നിരൂപകനും സാഹിത്യകാരനുമായ ഡോ. പ്രൊഫ. എം എന്‍ കാരശ്ശേരിയുടെ ‘തെരഞ്ഞെടുത്ത സാഹിത്യ ലേഖനങ്ങള്‍ ‘എന്ന കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരി ച്ച കൃതി തെരെഞ്ഞെടുക്കപ്പെട്ടു . മലയാള വിഭാഗത്തിന്റെ സാഹിത്യ ഉപസമിതിയാണ് ശ്രീ കാരശ്ശേരിയെ പുരസ്‌കാര ജേതാവായി നിര്‍ദ്ദേശിച്ചത്.

പെരുമ്പടവം ശ്രീധരന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എം വി ദേവന്‍, വിഷ്ണു നാരായണന്‍ നമ്പൂതിരി, സേതു, സി. രാധാകൃഷ്ണന്‍, കെഎല്‍ മോഹനവര്‍മ്മ , എന്‍ എസ് മാധവന്‍, സക്കറിയ, ആലങ്കോട് ലീലാകൃഷ്ണന്‍ ,കല്പറ്റ നാരായണന്‍, അക്ബര്‍കക്കട്ടില്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള , സുഭാഷ് ചന്ദ്രന്‍, പ്രൊ വി മധുസൂദനന്‍ നായര്‍, ടി.ഡി രാമകൃഷ്ണന്‍, ശിഹാബുദീന്‍ പെയ്തും കടവ്, തുടങ്ങിയ മലയാളത്തിന്റെ പ്രശസ്തരാണ് മുന്‍ പുരസ്‌കാര ജേതാക്കള്‍

നവംബര്‍ 2 ന് ISC ഹാളില്‍ വെച്ച് വൈകുന്നേരം 6.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മലയാള വിഭാഗം കണ്‍വീനര്‍ ശ്രീ ഏബ്രഹാം മാത്യു പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കും .കോഴിക്കോട് സര്‍വകലാശാല മലയാള വിഭാഗം മേധാവിയായാണ് അദ്ദേഹം വിരമിച്ചത് പഠനങ്ങളും ലേഖനസമാഹാരങ്ങളും വിവര്‍ത്തങ്ങളുമായി അറുപതില്‍ പരം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button