Latest NewsIndiaNews

17 കാരന് നേരിടേണ്ടി വന്നത് പുറത്തുപറയാനാകാത്ത വിധത്തിലുള്ള ലൈംഗിക പീഡനം : പീഡനത്തിനു ശേഷം പണവും മാലയും കവര്‍ന്നു

കൊല്‍ക്കത്ത : 17 കാരന് നേരിടേണ്ടി വന്നത് പുറത്തുപറയാനാകാത്ത വിധത്തിലുള്ള ലൈംഗിക പീഡനം, പീഡനത്തിനു ശേഷം പണവും മാലയും കവര്‍ന്നു. കൊല്‍ക്കത്തയിലെ
ഖിദ്ദേര്‍പൂരിലാണ് സംഭവം. 17കാരനെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച ശേഷമാണ് പ്രകൃതി വിരുദ്ധ പീഡനത്തിനരയാക്കിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. . സംഭവത്തില്‍ ഒരാളെ അറസ്റ്റുചെയ്തു.

Read More : ഡേറ്റിംഗ് വെബ്‌സൈറ്റിന്റെ വലയില്‍പ്പെട്ട യുവാവിന് ലൈംഗിക പീഡനം :

രാത്രിയില്‍ ജോലി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് 17കാരനെ കാറിലെത്തിയ ആറംഗസംഘം തട്ടിക്കൊണ്ടുപോയത്. ഇവര്‍ ബലമായി വാഹനത്തിലേക്ക് കയറ്റിയ സംഘം കുട്ടിയെ ഓടുന്ന വണ്ടിയില്‍ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒരു മണിക്കൂര്‍ കുട്ടിയെ പീഡിപ്പിച്ച ശേഷം കഴുത്തിലുണ്ടായിരുന്ന വെള്ളി മാലയും 17,000 രൂപയും കവര്‍ന്നു. തുടര്‍ന്ന് അവശനായ കുട്ടിയെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

വീട്ടിലെത്തിയ കുട്ടിയെ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുള്ളതായി വ്യക്തമായി. സംഭവത്തില്‍ മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close