Latest NewsKeralaNews

‘ബിനീഷിനല്ല, കീഴാളരായും മേലാളരായും മനുഷ്യരെ വിഭജിക്കുന്ന വ്യവസ്ഥയ്ക്കാണ് അക്ഷരം തെറ്റിയത്’; ബിനീഷ്  ബാസ്റ്റിന് പിന്തുണയുമായി ശ്രീകുമാര്‍ മേനോന്‍

കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ തയ്യാറാല്ലെന്ന് പറഞ്ഞ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ബിനീഷ് ബാസ്റ്റ്യനുണ്ടായ ആക്ഷേപത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍. ‘ചാന്‍സ് തെണ്ടികളാണ് ടീമേ നമ്മളെല്ലാവരും’ എന്ന് തുടങ്ങുന്ന കുറിപ്പാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ALSO READ: ‘മൂന്നുപേരേയും നേരിട്ടറിയില്ല പക്ഷെ ഇവരില്‍ മനുഷ്യനേതെന്നു തിരിച്ചറിയാം’ – ബിനീഷിന് പിന്തുണയുമായി നിര്‍മാതാവ്

ഇപ്പോഴും സംവിധായകരെ കാണുമ്പോള്‍ ഞാന്‍ ചാന്‍സ് ചോദിക്കാറുണ്ടെന്ന് മഹാനടനായ മമ്മൂക്ക പറഞ്ഞ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നുവെന്നും ബിനീഷ് ബാസ്റ്റ്യനെ പോലെ ചാന്‍സ് ചോദിച്ച അനേകരാണ് പിന്നീട് സൂപ്പര്‍ താരങ്ങളാകുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിക്കപ്പെട്ട യൂണിയന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി ക്ഷണിച്ച തന്നോട് വൈകി എത്തിയാല്‍ മതിയെന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നുവെന്നാണ് ബിനീഷ് ബാസ്റ്റിന്റെ ആരോപണം. ഈ ചടങ്ങില്‍ മാഗസിന്‍ പ്രകാശനം നിര്‍വ്വഹിക്കാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ തന്നോടൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് അറിയിച്ചതനുസരിച്ചാണ് ഭാരവാഹികള്‍ തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ബിനീഷ് പറഞ്ഞിരുന്നു.

ALSO READ:‘ഏങ്കളെ കൊത്തിയാലും ഒന്നല്ലേ ചോര, ഈങ്കളെ കൊത്തിയാലും ഒന്നല്ലെ ചോര’ ബിനീഷിന് പിന്തുണയുമായി സന്തോഷ് കീഴാറ്റൂര്‍

ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്

ചാന്‍സ് തെണ്ടികളാണ് ടീമേ നമ്മളെല്ലാവരും.

ഇപ്പോഴും സംവിധായകരെ കാണുമ്പോള്‍ ഞാന്‍ ചാന്‍സ് ചോദിക്കാറുണ്ടെന്ന് മഹാനടനായ മമ്മൂക്ക പറഞ്ഞ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിനീഷ് ബാസ്റ്റ്യനെ പോലെ ചാന്‍സ് ചോദിച്ച അനേകരാണ് പിന്നീട് സൂപ്പര്‍ താരങ്ങളാകുന്നത്.

ബിനീഷ് ബാസ്റ്റ്യന്റെ പ്രതിഷേധം കണ്ടു കണ്ണു നിറഞ്ഞു. ജീവിതത്തില്‍ അപമാനിതരാകുക എന്നത് എത്രമാത്രം വേദനാജനകമാണ് എന്ന് അതേറ്റുവാങ്ങുന്നവര്‍ക്കേ അറിയു. ബിനീഷ് ബാസ്റ്റ്യന്റെ കണ്ണീര്‍ പൊള്ളുന്നതാണ്. വാക്കുകളും. അതീ സമൂഹത്തിലേയ്ക്കും വീണ് പടരുന്നു. പടരണം. പൊള്ളുന്ന സത്യമാണ് ആ യുവാവ് വിളിച്ചു പറഞ്ഞത്.

സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ മാപ്പ് പറഞ്ഞതായി എവിടെയോ കണ്ടു. വളരെ നല്ലത്. ഫെഫ്ക വളരെ വേഗം ഇടപെട്ടത് ശ്രദ്ധിച്ചു. പ്രതിഷേധങ്ങളും ബിനീഷിനോടുള്ള ഐക്യദാര്‍ഢ്യങ്ങളും കണ്ടു.

ബിനീഷ് ബാസ്റ്റ്യന്‍ ആ വേദിയില്‍ എഴുതി കൊണ്ടുവന്ന കുറിപ്പാണിത്, ഈ കുറിപ്പ് കാണാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, നിറയെ അക്ഷരത്തെറ്റുകളാണ് ടീമേ…

ബിനീഷിനല്ല, കീഴാളരായും മേലാളരായും മനുഷ്യരെ വിഭജിക്കുന്ന വ്യവസ്ഥയ്ക്കാണ് അക്ഷരം തെറ്റിയത്!

ബിനീഷ് താങ്കള്‍ ഈ എഴുതിയത് ഈ സമൂഹം പലയാവര്‍ത്തി വായിക്കട്ടെ:

shortlink

Related Articles

Post Your Comments

Related Articles


Back to top button