Life Style

ഭാരം കുറയ്ക്കാന്‍ മില്‍ക്ക് ഡയറ്റ്

ശരീരഭാരം കുറയ്ക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. പാലുല്‍പ്പനങ്ങളുടെ ഉപയോഗം അതിലൊന്നാണ്. പ്രോട്ടീനും കാല്‍സ്യവും നിരവധി പോഷകങ്ങളും അടങ്ങിയ പാല്‍ ഒരു സമ്പൂര്‍ണാഹാരമാണ്. കിടക്കും മുന്‍പ് ഒരു ഗ്ലാസ്സ് പാല്‍ കുടിച്ചാല്‍ സുഖമായ ഉറക്കം കിട്ടും. പാലിനു പകരം സോയ, ബദാം ചേര്‍ത്ത പാനീയങ്ങള്‍ ഇവയും ഉപയോഗിക്കുന്നവരുണ്ട്. ദിവസവും ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കും എന്നാണ് പഠനങ്ങളില്‍ പറയുന്നത്.

അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് പാല്‍ ഉള്‍പ്പെടെയുള്ള ഡയറി ഉല്‍പ്പനങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. എന്നാണ്. പാലുല്‍പ്പന്നങ്ങളിലെ കാല്‍സ്യവും (രക്തത്തിലെ) ജീവകം ഡിയും ആണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതെന്ന് ഗവേഷകനായ ഡാനിത് ആര്‍ ഷഹര്‍ പറയുന്നു.

പാലും പാലുല്‍പ്പന്നങ്ങളും കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസവും ഇവ ധാരാളം കഴിക്കുന്നവരില്‍ ആറുമാസം കൊണ്ട് 5.4 കിലോ കുറഞ്ഞതായി കണ്ടു. പാല്‍ കുടിക്കാത്തവരില്‍ 2 വര്‍ഷം കൊണ്ട് 3 കിലോമാത്രമാണ് ശരീരഭാരം കുറഞ്ഞത്

പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നത് നല്ലതാണ്. പാലില്‍ പെപ്‌റ്റൈഡ് YY എന്ന ഹോര്‍മോണ്‍ ഉണ്ട്. ഇത് വിശപ്പിനെ ഇല്ലാതാക്കും. വയര്‍ നിറഞ്ഞതായി തോന്നലുണ്ടാക്കാം. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലവും മാറും. പാലില്‍ കാല്‍സ്യം, പ്രോട്ടീന്‍, വൈറ്റമിന്‍ ബി 12 മറ്റ് നിരവധി പോഷകങ്ങള്‍ ഇവയുണ്ട്. വര്‍ക്കൗട്ടിനുശേഷം കഴിക്കാന്‍ പറ്റിയ പാനീയമാണിത്. ഊര്‍ജ്ജമേകുന്നതോടൊപ്പം എല്ലുകള്‍ക്കും പേശികള്‍ക്കും ഇത് ശക്തിയേകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button