Life Style

നിങ്ങള്‍ക്ക് ആരോഗ്യം വേണോ? എങ്കില്‍ രാത്രിയില്‍ ഈ ഭക്ഷണങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം

നിങ്ങള്‍ക്ക് ആരോഗ്യം വേണോ? എങ്കില്‍ രാത്രിയില്‍ ഈ ഭക്ഷണങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം. രാത്രിഭക്ഷണം എങ്ങനെ വേണമെന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നും നോക്കാം.

രാത്രി ചോറു കഴിച്ചില്ലെങ്കില്‍ ആഹാരം കഴിച്ചെന്ന തോന്നല്‍ പോലും ഉണ്ടാകില്ലെന്നു പറയുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ അറിഞ്ഞോളൂ, ദിവസവും ഒരു നേരം മാത്രമേ ചോറു കഴിക്കാവൂ, അത് രാത്രിയാകരുത്. കാര്‍ബോഹൈഡ്രേറ്റിനാല്‍ സംപുഷ്ടമാണ് ചോറ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കൂടുന്നത് ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പിന്റെ അളവു കൂടാന്‍ കാരണമാകും. ചോറിനു പകരം ചപ്പാത്തിയോ ദോശയോ കഴിക്കാം. പക്ഷേ അളവു കൂടാതെ ശ്രദ്ധിക്കണമെന്നു മാത്രം. രാത്രി സാലഡ് കഴിക്കുന്നവരും കുറവല്ല. അങ്ങനെയുള്ളവര്‍ സാലഡില്‍ തക്കാളി ചേര്‍ക്കാതെ ശ്രദ്ധിക്കണം. ആസിഡിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ രാത്രി ഒഴിവാക്കുന്നതാണ് നന്ന്. ഓറഞ്ച്, മുന്തിരി പോലുള്ള ആസിഡ് പഴങ്ങളും രാത്രി ഒഴിവാക്കാം.

പാല്‍ ഉല്‍പന്നങ്ങള്‍, മയോണൈസ് എന്നിവയും രാത്രി ഒഴിവാക്കുന്നതാണു നല്ലത്. മുട്ട നന്നായി പതപ്പിച്ച്, എണ്ണ ഒഴിച്ചാണ് മയോണൈസ് ഉണ്ടാക്കുന്നത്. കൊഴുപ്പു കൂടിയ വിഭവമായതിനാല്‍ ഇത് രാത്രിയില്‍ കഴിക്കുന്നത് കാലറി കൂടാന്‍ കാരണമാകും. അതുപോലെ ആസിഡ് റിഫ്‌ലെക്‌സിനെ പെട്ടെന്നു പ്രേരിപ്പിക്കുന്നതാണ് പാലും പാലുല്‍പന്നങ്ങളും. പേട പോലുള്ളവ കഴിച്ചാല്‍ ചിലര്‍ക്ക് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത് ഇതുകൊണ്ടാണ്. അതിനാലാണ് ഇവ രാത്രി ഒഴിവാക്കണമെന്നു പറയുന്നത്. എന്നാല്‍ ഇളംചൂടു പാലിലെ ട്രിപ്റ്റഫൈന്‍ തലച്ചോറില്‍ സെറാടോണിന്‍ എന്ന രാസപദാര്‍ഥത്തെ ഉല്‍പാദിപ്പിക്കുകയും ഇത് സുഖനിദ്രയ്ക്കു സഹായിക്കുകയും ചെയ്യും. പക്ഷേ അത്താഴത്തിനു ശേഷം ഉടന്‍ പാല്‍ കുടിക്കരുതെന്നു മാത്രം.

കപ്പ, ഉരുളക്കിഴങ്ങ് പോലുള്ള കിഴങ്ങുവര്‍ഗങ്ങളും രാത്രിയില്‍ വേണ്ട. ഇവ ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഉറക്കത്തെ തടസ്സപ്പെടുത്തുന്ന അമിതമധുരമുള്ള പായസം, കൊഴുപ്പിന്റെ അളവു കൂട്ടുന്ന ഫ്രൈഡ് ഫുഡ്, മൈദ കൊണ്ടുള്ള ബ്രഡ് എന്നിവയും രാത്രി ഒഴിവാക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button