Latest NewsUAENewsGulf

യുഎഇയിൽ കാറുകൾ കൂട്ടിയിടിച്ച് വൻ അപകടം : അഞ്ചു പേർക്ക് പരിക്കേറ്റു ,രണ്ടു പേരുടെ നില ഗുരുതരം

റാസ് അൽ ഖൈമ : യുഎഇയിൽ വാഹനാപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. റാസ് അൽ ഖൈമയിൽ ജെബെൽ ജായ്സിനു സമീപം കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ റാസ് അൽ ഖൈമ ട്രാഫിക് പട്രോളും, നാല് ആംബുലൻസ്, പാരാമെഡിക്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കാറിൽ കുടുങ്ങിയ ഒരാളെ പ്രത്യേക ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ സഖർ ആശുപത്രിയിൽ എത്തിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും,വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Also read : മൊബൈല്‍ ഫോണില്‍ ശ്രദ്ധിച്ചു നടന്ന യുവതി വീണത് പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍; ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങള്‍ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button