Latest NewsIndiaNews

ഭാര്യയുമായുള്ള വഴക്ക് അവസാനിച്ചത് രണ്ടരവയസുകാരിയുടെ കൊലപാതകത്തിൽ : പിതാവ് പിടിയിൽ

ചെന്നൈ : ഭാര്യയുമായുള്ള വഴക്ക് അവസാനിച്ചത് രണ്ടരവയസുകാരിയുടെ കൊലപാതകത്തിൽ. ചെന്നൈയിലെ കെ കെ നഗറിൽ എം. എല്ലപ്പനാണ്(27) രാജമാത എന്ന പിഞ്ചുകുഞ്ഞിനെ അടിച്ചു കൊന്നത്. രണ്ടുവർഷം മുമ്പാണ് കെ കെ നഗര്‍ സ്വദേശിനിയായ ദുര്‍ഗ ആദ്യഭര്‍ത്താവ് അറുമുഖനുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം എല്ലപ്പനെ വിവാഹം കഴിച്ചത്. സംഭവ ദിവസം മദ്യലഹരിയിൽ എത്തിയ എല്ലപ്പന്‍ ദുര്‍ഗയുമായി വാക്കുതര്‍ക്കമായി. ശേഷം ദേഷ്യത്തിൽ എല്ലപ്പന്‍ ഉറങ്ങി കിടന്ന കുഞ്ഞിന്റെ തലക്കടിക്കുകയായിരുന്നു. മൂക്കിൽ കൂടി രക്തം വരുകയും, അബോധാവസ്ഥയിൽ ആകുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തിലെ എല്ലപ്പനെ അറസ്റ്റ് ചെയ്തതായും,വിശദമായ അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു. ആദ്യബന്ധത്തില്‍ ദുര്‍ഗയ്ക്ക് രണ്ട് മക്കളുണ്ട്.

Also read : ഷോക്കേറ്റ് എസ്‌ഐയ്ക്ക് ദാരുണാന്ത്യം

Tags

Related Articles

Post Your Comments


Back to top button
Close
Close