Life Style

തടി കൂടാതെ ജങ്ക് ഫുഡ് കഴിയ്ക്കാനുള്ള മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കാം

 

മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല- വണ്ണം കൂടും എന്ന പേടി മാത്രമേയുള്ളൂവെങ്കില്‍ തീര്‍ച്ചയായും ജങ്ക് ഫുഡ് കഴിക്കാം. വണ്ണം കൂടാതിരിക്കാന്‍ ചില മാര്‍ഗങ്ങള്‍ ആദ്യമേ കൈക്കൊണ്ടാല്‍ മാത്രം മതി. ഇത് എന്തെല്ലാമെന്ന് ഇനി വിശദീകരിക്കാംധാരാളം കൊഴുപ്പും കലോറിയും കൃത്രിമമധുരവുമെല്ലാം അടങ്ങിയ ഭക്ഷണമായതിനാല്‍ തന്നെ ജങ്ക് ഫുഡ് എപ്പോഴും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് നമുക്കറിയാം. അമിതവണ്ണത്തിനും എളുപ്പത്തില്‍ വഴി വച്ചേക്കാവുന്ന ശീലമാണ് ജങ്ക് ഫുഡ് കഴിക്കുന്നത്. എന്നാല്‍ ചിലപ്പോഴെങ്കിലും ജങ്ക് ഫുഡ് കഴിക്കാന്‍ ഒരുപാട് ആഗ്രഹം തോന്നാറില്ലേ

വണ്ണം കൂടാതിരിക്കാന്‍ ചില മാര്‍ഗങ്ങള്‍ ആദ്യമേ കൈക്കൊണ്ടാല്‍ മാത്രം മതി. ഇത് എന്തെല്ലാമെന്ന് ഇനി വിശദീകരിക്കാം.

ആഴ്ചയിലൊരിക്കല്‍ എന്ന കണക്കില്‍ ജങ്ക് ഫുഡ് കഴിക്കുന്നത് ക്രമീകരിക്കുക. ഇത് ശരീരത്തിന് മറ്റ് ദോഷങ്ങളൊന്നുമുണ്ടാക്കില്ലെന്ന് മാത്രമല്ല, ഇടയ്ക്കെങ്കിലും കുറച്ചധികം കലോറിയെ എരിച്ചുകളയാന്‍ ശരീരത്തെ ഒന്ന് പരിശീലിപ്പിക്കുന്നതിന് തുല്യമാവുകയും ചെയ്യും

പക്ഷേ ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാല്‍ ആഴ്ചയിലൊരിക്കല്‍ എന്നാല്‍, ഒരു നേരം എന്നാണ് അര്‍ത്ഥമാക്കുന്നത്. അല്ലാതെ ആ ദിവസം മുഴുവന്‍ എന്നല്ല. അങ്ങനെയാകുമ്പോള്‍ അത് ശരീരത്തിന് പണിയുണ്ടാക്കുക തന്നെ ചെയ്യും.

പലര്‍ക്കും ജങ്ക് ഫുഡ് കഴിക്കുമ്പോള്‍ ഇതിലെ ഏറ്റവും വലിയ ആകര്‍ഷണം ഇതിനെല്ലാം ഒപ്പം കിട്ടുന്ന മയോണൈസ്, സോസ് എന്നിങ്ങനെയുള്ള ഘടകങ്ങളാണ്. ഇതിലും ധാരാളം കലോറികള്‍ അടങ്ങിയിരിക്കുന്നു എന്നതിനാല്‍ പലരും ആഗ്രഹമുണ്ടെങ്കിലും ഇവയെല്ലാം ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ ആദ്യം സൂചിപ്പിച്ചത് പോലെ ആഴ്ചയിലൊരിക്കല്‍ ഇത്തരം സാധനങ്ങള്‍ കഴിക്കുന്നത് കൊണ്ട് വലിയ ശാരീരിക ബാധ്യതകളൊന്നും വന്നേക്കില്ല. അപ്പോഴും ഇവയെല്ലാം നിജപ്പെടുത്തി കഴിക്കാന്‍ കരുതല്‍ എടുക്കുകയും വേണം.

ജങ്ക് ഫുഡ് കഴിക്കുമ്പോള്‍ അത് ഏറ്റവുമധികം പ്രശ്നമുണ്ടാക്കുന്നത് വലിയ അളവില്‍ കഴിക്കുന്നതോടെയാണ്. ഇതൊഴിവാക്കാന്‍ കഴിക്കും മുമ്പ് അല്‍പം വെള്ളം കുടിക്കാം. ഇത് അമിതമായ കഴിക്കാനുള്ള പ്രേരണയെ ഒഴിവാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button