KeralaLatest NewsNews

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ കെഎസ്ആര്‍ടിസി ജീവനക്കാർ പണി മുടക്കും

തിരുവനന്തപുരം: നാളെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാർ പണിമുടക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. പുതിയ ഒരു ബസ്സിറക്കാത്ത ശബരിമലക്കാലം ഇതാദ്യമാണ്. മൂന്ന് വര്‍ഷത്തിനകം മൂവായിരം ബസ്സിറക്കുമെന്ന് പറഞ്ഞിട്ട് ഇറക്കിയത് 101 ബസുകള്‍ മാത്രമാണ്. കെഎസ്ആര്‍ടിസിയെ രണ്ട് വര്‍ഷം കൊണ്ട് ലാഭത്തിലെത്തിക്കുമെന്നും കണ്‍സോര്‍ഷ്യം കരാര്‍ നടപ്പാക്കുന്നതോടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ALSO READ: VIDEO: ജപ്തി ഭീഷണിയില്‍ KSRTC

എന്നാല്‍ ഈ ധനമന്ത്രി തന്നെയാണ് ജീവനക്കാരുടെ ശമ്പള പെന്‍ഷനും നല്‍കാന്‍ അനുവദിച്ച സര്‍ക്കാര്‍ വിഹിതമായ 20 കോടി രൂപ വെട്ടിക്കുറച്ച് ശമ്പളവിചരണം താറുമാറാക്കിയതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. സർക്കാർ കോടതിയില്‍ ഒത്തുകളി നടത്തി 9,500 പേരെ പിരിച്ചുവിട്ടതായും ജീവനക്കാർ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button