Latest NewsNewsIndia

ഗുസ്തിമത്സരത്തിനിടെ 19കാരന് ദാരുണാന്ത്യ

ശിവാനി: ഗുസ്തിമത്സരത്തിനിടെ 19കാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ശിവാനിയിലാണ് സംഭവം. ഗുസ്തിതാരമായ 19കാരന്‍ മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കൗമാരക്കാരനായ സോനു യാദവാണ് (19) മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

Read Also : അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം

മത്സരത്തിനിടെ കുഴഞ്ഞുവീണ സോനുവിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

മത്സരത്തിനിടെ അപകടങ്ങളും കുഴഞ്ഞുവീണുമരണങ്ങളും സംഭവിയ്ക്കുന്നത് സാധാരണമായി തീര്‍ന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് പാലായില്‍ നടന്ന കായിക മേളയ്ക്കിടെ ഹാമര്‍വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പതിനാറുകാരന്‍ മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button