Latest NewsNewsIndia

അന്തരീക്ഷ മലിനീകരണം: ഡൽഹിയിലെ ജീവിതം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വർധിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായാണ് കൂടുതൽ പേരും ആശുപത്രിയിൽ എത്തുന്നത്. മുഖാവരണം അണിയാനും വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാനുമാണ് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. മരുന്നും ആവിപിടിത്തവും കൊണ്ട്‌ ആശ്വാസം ലഭിച്ചിരുന്നവരുടെ നില അന്തരീക്ഷ മലിനീകരണം മൂലം വഷളായതോടെയാണ്‌ ഐ.സി.യുവില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്‌.

Read also: അപകടകരമായ രീതിയിൽ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം; കേന്ദ്ര സർക്കാർ ഉന്നതതലയോഗം ചേർന്നു

ഇന്നലെ ഡല്‍ഹിയില്‍ മഴ പെയ്‌തെങ്കിലും കാര്യമായി ഫലംചെയ്‌തില്ല. കനത്ത മഴ പെയ്‌താലേ നില മെച്ചപ്പെടൂ എന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. അഞ്ച്‌ വയസില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, അനാരോഗ്യമുള്ളവര്‍ എന്നിവരുടെ കാര്യത്തില്‍ അതീവ ശ്രദ്ധവേണം. രാവിലെയും വൈകിട്ടും പൊതുസ്‌ഥലങ്ങളില്‍ ചെലവിടുന്നത്‌ ഒഴിവാക്കണമെന്നും ട്രാഫിക്‌ പോലീസ്‌, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ ജാഗ്രത പാലിക്കണമെന്നുമാണ് നിർദേശം. മലിനീകരണം രൂക്ഷമായതു വിമാന സര്‍വീസുകളെയും ബാധിച്ചു. ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള 37 വിമാനങ്ങള്‍ രാവിലെ വഴിതിരിച്ചുവിട്ടു. എയര്‍ ഇന്ത്യയുടെ 12 വിമാനങ്ങള്‍ ജയ്‌പുര്‍, അമൃത്‌സര്‍, ലഖ്‌നൗ എന്നീ വിമാനത്താവളങ്ങളിലേക്കാണു വഴിതിരിച്ചുവിട്ടത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button