Latest NewsNewsIndia

‘ അമ്മ പദ്ധതി’ വിജയം കണ്ടു; തീവ്രവാദ പ്രവര്‍ത്തനം ഉപേക്ഷിച്ച് വീട്ടില്‍ മടങ്ങിയെത്തിയത് 50 കശ്മീരി യുവാക്കള്‍

ശ്രീനഗര്‍ : കാശ്മീര്‍ താഴ്‌വരയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി സൈന്യത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച പദ്ധതി വിജയം കാണുന്നു. സൈന്യത്തിന്റെ ചിനാറിലെ കോര്‍ അവതരിപ്പിച്ച അമ്മ എന്ന പദ്ധതിയിലൂടെയാണ് കശ്മീരി യുവാക്കള്‍ തീവ്രവാദം അവസാനിപ്പിച്ച് തിരികെ വീട്ടിലെത്തിയത്. ഇതുവരെ 50 യുവാക്കളാണ് തീവ്രവാദ പ്രവര്‍ത്തനം മതിയാക്കി ‘അമ്മ’ പദ്ധതിയിലൂടെ കുടുംബത്തില്‍ മടങ്ങിയെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്ത ഏജന്‍സി പിടിഐയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ചിനാര്‍ കോര്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ കന്‍വല്‍ ജീത് സിങ് ധില്ലറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ:ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: തീവ്രവാദം അവസാനിപ്പിക്കാനും കശ്മീര്‍ യുവത്വത്തെ കര്‍മ്മോത്സുകരാക്കാനും ഒറ്റമൂലി

കാണാതായ യുവാക്കളെ കണ്ടെത്താനാണ് സേന ഈ പദ്ധതി ആരംഭിക്കുന്നത്. ഭീകരസംഘടനയില്‍ ചേരുന്ന യുവാക്കളില്‍ ഏഴു ശതമാനംപേര്‍ ആദ്യ പത്ത് ദിവസത്തിനുളളില്‍ തന്നെ കൊല്ലപ്പെടും. 9 ശതമാനം പേര്‍ ഒരു മാസത്തില്‍ കൊല്ലപ്പെടും, 17 ശതമാനം പേര്‍ മൂന്നുമാസത്തില്‍, 36 ശതമാനം 6 മാസത്തില്‍ ഒരു വര്‍ഷം കൊണ്ട് 64 ശതമാനം പേര്‍ കൊല്ലപ്പെടും. ഇക്കാര്യം മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. എന്നിട്ട്, മക്കളോടു മടങ്ങിയെത്താന്‍ ആവശ്യപ്പെടാന്‍ അമ്മമാരോട് പറയുകയായിരുന്നെന്നും ഇതിന്റെ ഫലം വളരെ മികച്ചതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ:‘ഈ ഭീകരരെ ജീവനോടെയൊ അല്ലാതെയോ പിടിച്ചു നല്‍കിയാല്‍ 30 ലക്ഷം’: ജമ്മുകശ്മീര്‍ പോലീസിന്റെ പുതിയ പരസ്യം

കാണാതായ യുവാക്കളുടെ മാതാപിതാക്കളുടെ സന്ദേശവും ധില്ലന്‍ പുറത്ത് വിട്ടിരുന്നു. ഇവര്‍ കാശ്മീരിന്റെ അമൂല്യ സമ്മാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തിരികെയെത്തിയ ആരുടേയും മേല്‍വിലാസം വെളിപ്പെടുത്തിയിട്ടില്ല. ഇവരില്‍ ചിലര്‍ വിദ്യാഭ്യാസം തുടരാനും ചിലര്‍ കുടുംബത്തെ സഹായിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button