News

യുഎപിഎ ചുമത്തല്‍ : പൊലീസ് നടപടിയില്‍ ദുരൂഹത… പൊലീസിനെതിരെ ശക്തമായി ആഞ്ഞടിച്ച് സിപിഐ മുഖപത്രം ജനയുഗം

തിരുവനന്തപുരം : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പൊലീസ് നടപടി ദുരൂഹമെന്ന് സിപിഐ മുഖപത്രം ജനയുഗം. ലഘുലേഖയുടെ പേരില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായവരുടെ മാവോ ബന്ധം പൊലീസ് തെളിയിച്ചിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ നിഗൂഡ നീക്കങ്ങളെ നിരീക്ഷിക്കണമെന്നും ജനയുഗം ആവശ്യപ്പെടുന്നു.

READ ALSO : വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവം : പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇവിടെ അറസ്റ്റിലായവരുടെ മാവോ ബന്ധം പൊലീസ് തെളിയിച്ചിട്ടില്ല. ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തി മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും തൊണ്ടിയാക്കിക്കൊണ്ടുപോയതും ലഘുലേഖയുമാണ് തെളിവായി കരുതിയിട്ടുള്ളത്. കരിനിയമം ചുമത്തപ്പെട്ടതിന്റെ നിയമസാധുത സംസ്ഥാന സര്‍ക്കാരും പരിശോധിക്കും. പക്ഷെ വിഷയത്തെ രാഷ്ട്രീയമായി സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ അവസരമൊരുക്കിക്കൂടാ. അതിന് പൊലീസ് ഉദ്യോഗസ്ഥരുടെ നിഗൂഢമായ നീക്കങ്ങളെ നിരീക്ഷിക്കേണ്ടിയിരിക്കുന്നുവെന്ന് ജനയുഗത്തിന്റെ മുഖപത്രത്തില്‍ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button