Latest NewsNewsInternational

പാമ്പ് കടിച്ചയുടന്‍ വെട്ടുകത്തിയെടുത്ത് വിരല്‍ മുറിച്ചുകളഞ്ഞ് ആശുപത്രിയിലെത്തിയ അറുപതുകാരന് തിരിച്ചടി

പാമ്പ് കടിച്ചയുടന്‍ വെട്ടുകത്തിയെടുത്ത് അറുപതുകാരന്‍ വിരല്‍ മുറിച്ചുകളഞ്ഞു. ചൈനയിലെ ഷാങ്യൂയിലാണ് സംഭവം. ഈ നാട്ടില്‍ ഒരു പ്രത്യേക ഇനത്തില്‍ പെട്ട പാമ്പ് കടിച്ചാല്‍ അഞ്ചടി നടക്കും മുമ്പ് മരണപ്പെടും എന്നൊരു അന്ധവിശ്വാസം നിലനില്‍ക്കുന്നുണ്ട്. ഈ ഇനത്തില്‍പ്പെട്ട പാമ്പ്് മരം മുറിക്കുന്നതിനിടെ സാങിന്റെ വലതുകയ്യിലെ തള്ളവിരലില്‍ കടിച്ചു. പാമ്പ് കടിച്ചുവെന്ന് മനസിലാക്കിയ ഉടന്‍ എന്ത് ചെയ്യണമെന്നറിയാതെ പേടിച്ചരണ്ട സാങ് ഉടന്‍ തന്നെ വെട്ടുകത്തിയെടുത്ത് വിരല്‍ മുറിച്ചുകളഞ്ഞു. തുടര്‍ന്ന് ഇയാള്‍ മുറിവില്‍ തുണി ചുറ്റി ആശുപത്രിയിലേക്ക് തിരിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിയ സാങിനെ പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് വിഷം കയറിയിട്ടില്ല എന്നാണ്.

വിരല്‍ മുറിച്ചത് അപ്പോഴത്തെ ‘ഷോക്കി’ല്‍ ആകാമെന്നും, അത് വന്‍ നഷ്ടമായിപ്പോയി എന്നും ഡോക്ടര്‍ പറഞ്ഞു. അതേമസമയം മരണത്തിനിടയാക്കുന്നയത്രയും വിഷമുള്ള പാമ്പുകളെയല്ല ഗ്രാമവാസികള്‍ ഭയപ്പെടുന്നതെന്നും ഇതൊരു വെറും അന്ധവിശ്വാസം മാത്രമാണെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. വിരല്‍ മുറിച്ചുകളഞ്ഞതിനെ തുടര്‍ന്ന് ധാരാളം രക്തം നഷ്ടപ്പെട്ടുവെങ്കിലും സാങ് അപകടനില തരണം ചെയ്തു. മുറിച്ചുകളഞ്ഞ വിരല്‍ ശസ്ത്രക്രിയയിലൂടെ ഇനി ചേര്‍ത്തുവയ്ക്കാനാകില്ലെന്നും സാങിനെ ചികിത്സിച്ച ഡോ. റെന്‍ ജിന്‍പിംഗ് പറഞ്ഞു. അതേസമയം കുറച്ചു നാളുകള്‍ക്ക് മുമ്പ് പാമ്പ് കടിയേറ്റ് അയല്‍പക്കത്തുള്ള ഒരാള്‍ മരിച്ചത് ഓര്‍മ്മ വന്നതോടെ പേടിച്ചാണ് താന്‍ വിരല്‍ മുറിച്ചുകളഞ്ഞതെന്നാണ് സാങ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button