Latest NewsKeralaNews

മാ​വോ​വാ​ദി​ക​ള്‍ ആ​ട്ടി​ന്‍കു​ട്ടി​ക​ളും പ​രി​ശു​ദ്ധാ​ത്മാ​ക്ക​ളു​മ​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മാ​വോ​വാ​ദി​ക​ള്‍ ആ​ട്ടി​ന്‍കു​ട്ടി​ക​ളും പ​രി​ശു​ദ്ധാ​ത്മാ​ക്ക​ളു​മ​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി. യു.​എ.​പി.​എ അ​റ​സ്​​റ്റി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ അ​നു​മ​തി തേ​ടി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ന​ല്‍​കി​യ നോ​ട്ടീ​സി​ന്​​ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു​ മു​ഖ്യ​മ​ന്ത്രി. കീ​ഴ​ട​ങ്ങാ​ന്‍ വ​ന്ന​വ​രെ​യ​ല്ല വെ​ടിവെ​ച്ചു​കൊ​ന്ന​ത്. കീ​ഴ​ട​ങ്ങാ​ന്‍ വ​ന്ന​വ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ വെ​ടി​വെ​ച്ചു​കൊ​ന്നെ​ന്ന്​ പ​റ​ഞ്ഞ്​ മാ​വോ​വാ​ദി​ക​ളെ പ​രി​ശു​ദ്ധ​രാ​ക്കാ​ന്‍ ശ്ര​മി​ക്കേ​ണ്ട. ആ​ട്ടി​ന്‍​കു​ട്ടി​ക​ള​ല്ല അ​വ​ര്‍. പൊ​ലീ​സി​ന് വെ​ടി​യേ​ല്‍ക്കാ​ത്ത​താ​യി​രു​ന്നു ആ​ദ്യ​ത്തെ പ്ര​ശ്‌​നം. കാ​ലൊ​ടി​ഞ്ഞ​വ​രെ വെ​ടിവെ​ച്ചു​കൊ​ന്നു എ​ന്നാ​ണ് ഇ​പ്പോ​ഴത്തെ വാ​ദം. എ​ന്തി​നാ​ണ് ഇവരെ​ പ​വി​ത്രീ​ക​രി​ക്കാ​നും പ​രി​ശു​ദ്ധാ​ത്മാ​ക്ക​ളു​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നതെന്നും മുഖ്യമന്ത്രി ചോദിക്കുകയുണ്ടായി.

Read also: അയല്‍വക്കത്തെ പൂച്ചകള്‍ മാത്രമല്ല വീട്ടിലെ പൂച്ചയും വനാന്തര ഭാഗത്ത് മണം പിടിച്ചുവന്നു; വിമർശനവുമായി പി ജയരാജന്‍

കീ​ഴ​ട​ങ്ങാ​ന്‍ ത​യാ​റാ​യ മ​ണി​വാ​സ​ക​ത്തെ ത​ല​യി​ല്‍ വെ​ടി​വെ​ച്ച​ത് ശ​രി​യാ​ണോ​യെ​ന്ന് വ്യ​ക്ത​മാക്കണമെന്നായിരുന്നു തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണന്റെ ആവശ്യം. വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ മാ​ത്ര​മ​ല്ല വ്യാ​ജ​തെ​ളി​വും ഉ​ണ്ടാ​ക്കി​യ​താ​യി സി.​പി.​ഐ പ​റ​യു​ന്നു. ഇതൊ​ക്കെ ചെ​യ്​​ത ഏ​തെ​ങ്കി​ലും പൊ​ലീ​സു​കാ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തോ​യെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ ചോ​ദി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button