Latest NewsKeralaNews

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് കോടികളുടെ വണ്ടി ചെക്കുകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് നിരവധി വണ്ടി ചെക്കുകള്‍. 2018ലെ പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ ചെക്കുകളില്‍ 578 ചെക്കുകളാണ് മടങ്ങിയത്. ധനമന്ത്രി ടി.എം തോമസ് ഐസക്കാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.

ALSO READ: ദുരിതാശ്വാസത്തുക സംബന്ധിച്ച് ട്രഷറി രേഖകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയ കണക്കും വ്യത്യസ്തം : 300 കോടിയുടെ കുറവ് : തെളിവുകള്‍ നിരത്തി ബിജെപി

6 കോടി 31 ലക്ഷം രൂപയുടെ ചെക്കുകളാണ് മടങ്ങിയതെന്ന് ധനമന്ത്രി പറഞ്ഞു. തുക തിരിച്ചുകിട്ടാന്‍ നടപടി എടുത്തതിലൂടെ 5 കോടി 80 ലക്ഷം രൂപ തിരിച്ചു കിട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും 331 വണ്ടി ചെക്കുകളാണ് തീര്‍പ്പാകാന്‍ ബാക്കിയുള്ളത്. ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ 43 വണ്ടി ചെക്കുകളില്‍ ഒരു ലക്ഷം രൂപക്ക് മുകളിലേക്കുള്ള തുകയാണ് രേഖപ്പെടുത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button