Kauthuka Kazhchakal

‘ ഒന്ന് എഴുന്നേല്‍ക്കൂ…’ വീണ് കിടക്കുന്ന യുവതിക്ക് സിപിആര്‍ നല്‍കി നായ; വീഡിയോ കാണാം

ചില അപകടഘട്ടങ്ങളില്‍ മനുഷ്യര്‍ക്ക് തുണയാകുക പലപ്പോഴും വളര്‍ത്തു മൃഗങ്ങളായിരിക്കും. അതിനായി ചിലപ്പോഴവര്‍ സ്വന്തം ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാകും. അങ്ങനെ പല ആക്രമണങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നുമൊക്കെ തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കുന്ന മൃഗങ്ങള്‍ താരമാകാറുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിരിക്കുകയാണ് ഒരു നായ. ഒരു നായയുടെ കരുതലിന്റെയും സ്‌നേഹത്തിന്റെയും വീഡിയോയാണിത്.

ALSO READ: മൊട്ടത്തല നോക്കി ഒറ്റയടി, ദാ കിടക്കുന്നു ശിഖര്‍ ധവാന്‍; രോഹിതിന്റെ മകളുടെ വീഡിയോ വൈറലായി

https://www.instagram.com/p/B4IVq8pB1M1/?utm_source=ig_web_button_share_sheet

നിലത്ത് വീണു കിടക്കുന്ന ഒരു യുവതിക്ക് സിപിആര്‍ നല്‍കുന്ന നായയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഹാന്‍ഡ്സ് ഓണ്‍ലി സിപിആര്‍ എന്ന പേജിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിലത്ത് വീണുകിടക്കുന്ന ആളുടെ നെഞ്ചില്‍ തുടര്‍ച്ചായായി ചവിട്ടുന്ന നായയെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്.

ALSO READ: കാറിന് മുകളില്‍ കയറിയിരുന്ന് കാട്ടാനയുടെ കുസൃതി, അത്ഭുതകരമായി രക്ഷപെട്ട് വിനോദ സഞ്ചാരികള്‍; വീഡിയോ കാണാം

നായ്ക്കളെ പൊതുവെ ബോംബ് സ്‌ക്വാഡിലും മയക്കുമരുന്ന് മണത്ത് കണ്ടുപിടിക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ സിപിആര്‍ നല്‍കാന്‍ നായ്ക്കള്‍ക്ക് സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കില്ല. അതേസമയം, വീഡിയോ അത്തരത്തിലുള്ളൊരു പരിശീലനത്തിനിടെ എടുത്തതാകുമെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button