Latest NewsNewsIndia

തീക്കനലിലൂടെ നടന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ: വീഡിയോ വൈറൽ

ഹൈദരാബാദ്: യൂണിഫോമിൽ തീക്കനലിലൂടെ നടന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ. തെലങ്കാനയിലെ നാർക്കറ്റ്പള്ളി രാമലിംഗേശ്വര സ്വാമി ക്ഷേത്രത്തിലെ ശ്രീ പാർവതി ജഡലയുടെ ഭാഗമായാണ് പൊലീസ് ഉദ്യോ​ഗസ്ഥരും തീക്കനലിലൂടെ നടന്നത്. ഇതിന്റ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇന്നലെയാണ് ഈ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ ഇവർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. യൂണിഫോം അണിഞ്ഞ് ആചാര ചടങ്ങുകളിൽ പങ്കെടുത്തതിനെതിരെയാണ് വിമർശനം.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button