Latest NewsKeralaMollywoodNews

അഹംഭാവവും അപകർഷതാ ബോധവും ഒഴിവാക്കിയാൽ എല്ലാത്തിനും പരിഹാരമാകും; മലയാള സിനിമയിൽ ജാതി വിവേചനമില്ലെന്ന് യുവ നടൻ ടൊവിനോ തോമസ്

കൊച്ചി: മലയാള സിനിമയിൽ ജാതി വിവേചനമില്ലെന്ന് യുവ നടൻ ടൊവിനോ തോമസ്. അഹംഭാവവും അപകർഷതാ ബോധവും ഒഴിവാക്കിയാൽ എല്ലാത്തിനും പരിഹാരമാകുമെന്നും നടൻ കൂട്ടിച്ചേർത്തു. പാലക്കാട് മെഡിക്കൽ കോളേജിലെ കോളേജ് ഡേക്ക് അതിഥിയായെത്തിയ നടൻ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാൻ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകൻ അനിൽ രാധാകൃഷ്ണന്‍ മേനോൻ പറഞ്ഞതിൻ്റെ പശ്ചാത്തലത്തിലാണ് ടൊവിനോയുടെ അഭിപ്രായം.
ഷാർജ പുസ്തക മേളയിൽ നടന്ന ദ് യൂത്ത്സ്റ്റാർ എന്ന പരിപാടിയിൽ സംസാരിക്കവേ ആയിരുന്നു ടൊവിനോയുടെ അഭിപ്രായം.

“മ​ല​യാ​ള സി​നി​മ​യി​ൽ വി​വേ​ച​ന​മു​ണ്ടെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണ്. വ്യ​ക്തി​പ​ര​മാ​യ തോ​ന്ന​ലു​ക​ളി​ൽ​നി​ന്നും മ​നോ​ഭാ​വ​ങ്ങ​ളി​ൽ​നി​ന്നും ഉ​ട​ലെ​ടു​ക്കു​ന്ന തെ​റ്റി​ദ്ധാ​ര​ണ​യാ​ണ​ത്. പഴയ കാലമല്ല. അ​പ​ക​ർ​ഷ​താ ​ബോ​ധ​വും അ​ഹം​ഭാ​വ​വും ഒ​ഴി​വാ​ക്കി​യാ​ൽ ഇ​ത്ത​രം തോ​ന്ന​ലു​ക​ൾ മാ​റും.”- ടൊ​വീ​നോ പ​റ​ഞ്ഞു.

ALSO READ: കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകം; വാളയാര്‍ കേസില്‍ പ്രതികരണവുമായി ടൊവിനോ തോമസ്

“ക​ലാ​മൂ​ല്യ​വും വി​നോ​ദ​മൂ​ല്യ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ങ്ങ​ൾ ഒ​രു സി​നി​മ​യു​ടെ വി​ജ​യ​ത്തി​ന് ആ​വ​ശ്യ​മാ​ണ്. ഇ​തി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ പി​ന്നാ​ക്കം പോ​യാ​ൽ സി​നി​മ​യ്ക്കു പൂ​ർ​ണ​വി​ജ​യം നേ​ടാ​നാ​വി​ല്ല.”- ടൊ​വീ​നോ പറഞ്ഞു. മ​ല​യാ​ള സി​നി​മാ മേ​ഖ​ല വ​ള​രെ വേ​ഗ​ത്തി​ൽ മു​ന്നേ​റു​ക​യാ​ണെന്നും പു​തു​മു​ഖ​ങ്ങ​ൾ​ക്ക് ഇ​നി​യും അ​വ​സ​ര​ങ്ങ​ളു​ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button