Latest NewsNewsIndia

പ്ലാസ്റ്റിക് മാലിന്യം നല്‍കിയാല്‍ പകരം മുട്ട ലഭിക്കും; സംശയിക്കേണ്ട, സംഭവം സത്യമാണ്

ഹൈദരാബാദ്: രണ്ട് കിലോ പ്ലാസ്റ്റിക് മാലിന്യം നല്‍കിയാല്‍ പകരം ആറ് മുട്ട ലഭിക്കും. തെലങ്കാനയിലെ കാമാറെഡ്ഡി ജില്ലയുടെ കളക്ടര്‍ ഡോ. എന്‍ സത്യനാരായണയാണ് ഇത്തരമൊരു പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. പ്ലാസ്റ്റിക് നിരോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്‌തതിന്‌ പിന്നാലെ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിക്കുമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു അറിയിച്ചിരുന്നു. ഇതിനു പിന്തുണയായി എന്തെങ്കിലും പദ്ധതിയെ കുറിച്ച്‌ ആലോചിച്ചപ്പോഴാണ് ഈ ആശയം ലഭിച്ചതെന്ന് സത്യനാരായണ വ്യക്തമാക്കി.

Read also: പശുവിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 52 കിലോ പ്ലാസ്റ്റിക്ക്

നിലവില്‍ പ്ലാസ്റ്റിക് കൊണ്ടു വന്നവര്‍ക്ക് പകരം നല്‍കാനുള്ള മുട്ട ലഭിക്കുന്നത് സംഭാവനകള്‍ വഴിയാണ്. ഇത് തികഞ്ഞില്ലെങ്കിൽ കളക്ടേഴ്‌സ് ഫണ്ട് ഉപയോഗപ്പെടുത്തും. പഞ്ചായത്ത്, മുന്‍സിപ്പല്‍ ജീവനക്കാരാണ് പദ്ധതിയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. പ്ലാസ്റ്റിക് കൈമാറുന്നവര്‍ക്ക് മുട്ട ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒരു സമിതിയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button