
പൊന്നാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്കുളള പരിശീലനം നവംബർ 18 ന് ആരംഭിക്കും. ബിരുദമാണ് യോഗ്യത. www.ccek.org ൽ ഓൺലൈനായി നവംബർ ആറ് ഉച്ച രണ്ട് മുതൽ നവംബർ 15 വൈകീട്ട് അഞ്ച് വരെ അപേക്ഷ സമർപ്പിച്ച് ഫീസ് അടയ്ക്കാം. ഫോൺ: 92875 55500, 9746007504, 9645988778, 9846715386.
കെ.എ.എസ് പരീക്ഷ പരിശീലനം 18 മുതൽ
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരം മണ്ണന്തല, അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിലും ഉപകേന്ദ്രങ്ങളിലും നവംബർ 18ന് ആരംഭിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ പരിശീലനക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറിന് ഉച്ചയ്ക്ക് രണ്ട് മുതൽ 16ന് വൈകുന്നേരം അഞ്ച് വരെ www.ccek.org യിൽ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. പരിശീലനഫീസായ 20,050 രൂപയും ഓൺലൈനായി അടയ്ക്കാം. ക്ലാസുകളുടെ സമയക്രമം, ഫീസ്, ബാച്ചിന്റെ വിവരങ്ങൾ എന്നിവ www.ccek.org യിൽ ലഭിക്കും.
Post Your Comments