Latest NewsKeralaIndia

‘ബിഡിജെഎസ് എന്‍ഡിഎയില്‍ തന്നെ തുടരും’: മറ്റു പ്രചാരണങ്ങൾ തള്ളി തുഷാര്‍ വെള്ളാപ്പള്ളി

തൃശൂര്‍: ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം തൃശൂരില്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎയുടെ പ്രവര്‍ത്തനത്തിലുണ്ടായ വീഴ്ചയാണ് വോട്ട് കുറയാന്‍ കാരണമായതെന്ന് തുഷാര്‍ വിലയിരുത്തി. സംഘടനക്ക് അകത്തുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കുമെന്നും എന്‍ ഡിഎയില്‍ തന്നെ തുടരുമെന്നും തുഷാര്‍ വ്യക്തമാക്കി.

വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പായിരുന്നു. ബിഡിജെഎസും ബിജെപിയും കോന്നിയില്‍ സജീവമായി. മറ്റു മണ്ഡലങ്ങളിലും അതുണ്ടായില്ല. അഞ്ച് ഉപതെരഞ്ഞെടുപ്പ് ഫലവും ഈ മാസം 9ന് കോട്ടയത്ത് ചേരുന്ന ബിഡിജെഎസ് കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.

എന്‍ഡിഎ ഉപതെരഞ്ഞെടുപ്പുകളില്‍ സജീവമായില്ലെന്നും പരാജയത്തിന് അത് കാരണമായെന്നും തുഷാര്‍ പറഞ്ഞു.ബിഡിജെഎസ് എന്‍ഡിഎ വിടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ തുഷാര്‍ മറുപടി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button