Latest NewsIndia

ബി.എസ്.എന്‍.എലിന്റെ സ്വയംവിരമിക്കല്‍ പദ്ധതി നിലവില്‍വന്നു

ബി.എസ്.എന്‍.എലിലെ ഒന്നരലക്ഷം ജീവനക്കാരില്‍ ഒരുലക്ഷം പേരും വി.ആര്‍.എസിന്‌ യോഗ്യതയുള്ളവരാണ്.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വയംവിരമിക്കല്‍ പദ്ധതി (വി.ആര്‍.എസ്.) സ്വീകരിച്ച്‌ എണ്‍പതിനായിരത്തോളം ജീവനക്കാര്‍ ബി.എസ്.എന്‍.എല്‍. വിട്ടേക്കും. ശമ്പളയിനത്തില്‍ 7000 കോടി രൂപ ലാഭിക്കാന്‍ ഇതുവഴി കഴിയുമെന്നാണ്‌ പ്രതീക്ഷയെന്ന് ബി.എസ്.എന്‍.എല്‍. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പി.കെ. പുര്‍വാര്‍ പറഞ്ഞു.ബി.എസ്.എന്‍.എലിലെ ഒന്നരലക്ഷം ജീവനക്കാരില്‍ ഒരുലക്ഷം പേരും വി.ആര്‍.എസിന്‌ യോഗ്യതയുള്ളവരാണ്.

മറ്റു സ്ഥാപനങ്ങളില്‍ ഡെപ്യൂട്ടേഷനില്‍ പോയവരുള്‍പ്പെടെ, 50 വയസ്സും അതിലേറെയും പ്രായമുള്ള ജീവനക്കാരാണ് ഇതിന്‌ യോഗ്യര്‍. ഈ മാസം നാലുമുതല്‍ ഡിസംബര്‍ മൂന്നുവരെയാണ് വി.ആര്‍.എസ്. സ്വീകരിക്കാനുള്ള സമയം. ഇക്കാര്യം ജീവനക്കാരെ അറിയിക്കാന്‍ ഫീല്‍ഡ് യൂണിറ്റുകളോട്‌ നിര്‍ദേശിച്ചിട്ടുണ്ടെന്ന് പുര്‍വാര്‍ പറഞ്ഞു.സര്‍വീസിലിരുന്ന ഓരോ വര്‍ഷത്തെയും 35 ദിവസത്തെ ശമ്പളത്തിനും വിരമിക്കല്‍പ്രായംവരെയുള്ള ഓരോവര്‍ഷത്തെയും 25 ദിവസത്തെ ശമ്പളത്തിനും ആനുപാതികമായ തുകയായിരിക്കും വി.ആര്‍.എസ്. എടുക്കുന്നവര്‍ക്ക്‌ കിട്ടുക.

നിരക്ക് വർധനയ്ക്ക് പിന്നാലെ സർചാർജ് കൂടി ഈടാക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി

മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡും (എം.ടി.എന്‍.എല്‍.) ജീവനക്കാര്‍ക്ക് വി.ആര്‍.എസ്. പ്രഖ്യാപിച്ചു. ഡിസംബര്‍ മൂന്നുവരെയാണ് ഇതിനുള്ള സമയം. 50 വയസ്സോ അതിനുമുകളിലോ പ്രായമുള്ളവര്‍ക്ക് വി.ആര്‍.എസ്. എടുക്കാം. 2020 ജനുവരി 31 അടിസ്ഥാനമാക്കിയാണ് പ്രായം നിശ്ചയിച്ചിരിക്കുന്നത്.മുംബൈയിലും ഡല്‍ഹിയിലും ടെലിഫോണ്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന പൊതുമേഖലാസ്ഥാപനമാണ് എം.ടി.എന്‍.എല്‍.

മറ്റിടങ്ങളില്‍ ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നത് ബി.എസ്.എന്‍.എല്‍. ആണ്. നഷ്ടത്തിലായ ബി.എസ്.എന്‍.എലിനെയും എം.ടി.എന്‍.എലിനെയും കരകയറ്റാന്‍ 69,000 കോടി രൂപയുടെ പാക്കേജ് സര്‍ക്കാര്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. ഇവയെ പരസ്പരം ലയിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button