KeralaLatest NewsNews

ശബരിമല യുവതീ പ്രവേശനം: രക്ത ചൊരിച്ചില്‍ ഉണ്ടാകാതിരിക്കാൻ പല പ്രശ്‌നങ്ങളും സ്വയം ഏറ്റെടുക്കേണ്ടി വന്നു; തുറന്നു പറച്ചിലുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധി വന്നതിനു ശേഷം രക്ത ചൊരിച്ചില്‍ ഉണ്ടാകാതിരിക്കാൻ പല പ്രശ്‌നങ്ങളും സ്വയം ഏറ്റെടുക്കേണ്ടി വന്നെന്നും, സർക്കാരിനുവേണ്ടി പലതും നെഞ്ചില്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. അത് തന്റെ കര്‍ത്തവ്യമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേവസ്വം ബോര്‍ഡിന് വേണ്ടി കോടികള്‍ വകയിരുത്തിയ സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാരെന്നും പത്മകുമാര്‍ പറഞ്ഞു, എകെ ഗോപാലന്റെ പേര് ഓര്‍മ്മിപ്പിക്കാന്‍ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് മാറ്റേണ്ട കാര്യമില്ല.

ALSO READ: മണ്ഡല മാസത്തില്‍ ശബരിമല ദര്‍ശനത്തിന് തയ്യാറെടുത്ത് യുവതികള്‍ : ദര്‍ശനത്തിന് അന്യസംസ്ഥാനത്തു നിന്നും തയ്യാറെടുപ്പ് : ദര്‍ശനം സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയിച്ച് മനീതി വനിതാകൂട്ടായ്മ

പ്രയാര്‍ ഗോപാലകൃഷ്ണന്റെ പേര് ഓര്‍ക്കാനാണ് ഗോപാല കഷായം എന്ന് പേര് മാറ്റിയതെന്ന് ആക്ഷേപം ഉന്നയിക്കുന്ന കോണ്‍ഗ്രസുകാര്‍ പറയാത്തത് എന്തുകൊണ്ടാണെന്നും എ പത്മകുമാര്‍ പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button