Latest NewsIndia

വൻസ്വർണ്ണവേട്ട, 130 യാത്രക്കാരില്‍ നിന്ന് കിലോക്കണക്കിന് സ്വര്‍ണ്ണം പിടിച്ചെടുത്തു

യാത്രക്കാരിൽ ഭൂരിഭാഗവും സ്വർണ്ണക്കടത്തിന്റെ കണ്ണികൾ. ഞെട്ടി കസ്റ്റംസ്.

യാത്രക്കാരിൽ ഭൂരിഭാഗവും സ്വർണ്ണക്കടത്തിന്റെ കണ്ണികൾ. ഞെട്ടി കസ്റ്റംസ്. തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. 130 യാത്രക്കാരില്‍ നിന്നായി 30 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ഇവര്‍ ആഭരണങ്ങളായും ബിസ്‌ക്കറ്റ് രൂപത്തിലും ഒക്കെയാണ് സ്വര്‍ണം കൊണ്ടുവന്നത്.

ചിലര്‍ ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്താനും ശ്രമിച്ചു.ദുബായ്, ഷാര്‍ജ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ എത്തിയത്. വലിയ തോതില്‍ സ്വര്‍ണക്കടത്തുണ്ടാകുമെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. കര്‍ശന പരിശോധനകളാണ് ഇതുമൂലം ഇന്നലെ ഇവിടെ നടത്തിയിരുന്നത്.

സ്വര്‍ണത്തിന് പുറമേ ഐ ഫോണ്‍, ഡ്രോണ്‍ തുടങ്ങിയവയും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button