KeralaLatest NewsNews

ഫുട്‌ബോളും ജഴ്‌സിയും വാങ്ങാനായിട്ട് കുട്ടിപ്പട്ടാളങ്ങള്‍ വിളിച്ചുചേര്‍ത്ത മീറ്റിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

നിലമ്പൂര്‍: ഫുട്‌ബോളും ജഴ്‌സിയും വാങ്ങാനായിട്ട് കുട്ടിപ്പട്ടാളങ്ങള്‍ വിളിച്ചുചേര്‍ത്ത മീറ്റിങാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.
നിലമ്പൂരിലാണ് സംഭവം. തെങ്ങിന്റെ മടല്‍ കുത്തിവച്ച്, അതിലൊരു കമ്പ് വച്ചുണ്ടാക്കിയ മൈക്കും, പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ചുള്ള പൊന്നാടയുമെല്ലാമാണ് ഈ വീഡിയോയെ രസകരമാക്കുന്നത്. സാമൂഹിക പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂരാണ് വീഡിയോ പങ്കുവെച്ചത്. ഓരോ ദിവസവും മിഠായി വാങ്ങുന്ന പൈസ മാറ്റിവച്ച്, ആഴ്ചയില്‍ പത്തുരൂപ വച്ച് പിരിക്കുക എന്നതാണ് മീറ്റിങ്ങിലെടുത്ത തീരുമാനം. പ്രസിഡന്റും സെക്രട്ടറിയുമുണ്ട് ഇക്കൂട്ടത്തില്‍. ഓരോ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചതിന് ശേഷം എല്ലാവരോടും അഭിപ്രായം ചോദിക്കുകയും, വിയോജിപ്പുകളുണ്ടെങ്കില്‍ പറയാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

സ്റ്റുളില്‍ രണ്ട്, മൂന്ന് പേര്‍ ഇരിക്കുന്നുണ്ട്. കാഴ്ചക്കാരായിട്ടുള്ള കുട്ടികള്‍ മരത്തടിയിലാണ് ഇരിക്കുന്നത്. സെക്രട്ടറിയും ഗോളിയുമെല്ലാം നിലവില്‍ ഫുട്‌ബോള്‍ ഇല്ലാത്തതിന്റെ ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ട്. മിഠായി വാങ്ങാനുള്ള പൈസയൊക്കെ കൂട്ടി വച്ച് ഫുട്‌ബോള്‍ വാങ്ങാനാണ് കുട്ടികളുടെ ഉദ്ദേശ്യം. അതുകൊണ്ട് ഇനി മുതല്‍ മിഠായി വാങ്ങണ്ടെന്നും അത് പല്ല് ചീത്തയാക്കുമെന്നുമാണ് സെക്രട്ടറി പറയുന്നത്. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ എന്നൊക്കെ സെക്രട്ടറി ചോദിക്കുന്നുണ്ട്. തിങ്കള്‍ തൊട്ട് ശനിയാഴ്ച വരെ 2 രൂപ കൂട്ടിവയ്ക്കാനാണ് മീറ്റിംഗില്‍ പറയുന്നത്. അവസാനം സുശാന്ത് തന്നെ ഇവര്‍ക്ക് പണം കൊടുക്കുകയാണ്. വീഡിയോ എന്തായാലും സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

https://www.facebook.com/SushanthNilambur7/videos/2186169795018119/

shortlink

Related Articles

Post Your Comments

Related Articles


Back to top button