Latest NewsNewsInternational

അരാക്കന്‍ ആര്‍മി: വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ സ്വദേശിക്ക് ദാരുണാന്ത്യം

യാന്‍ഗോണ്‍: മ്യാന്‍മറില്‍ വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ സ്വദേശിക്ക് ദാരുണാന്ത്യം. കെട്ടിടനിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിനു ഗോപാലാണ് മരിച്ചത്. അരാക്കന്‍ ആര്‍മിയെന്ന വിഘടനവാദ സംഘടനയാണ് വിനു ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. പ്രദേശത്തെ ഒരു കെട്ടിട നിര്‍മാണ പ്രൊജക്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരായിരുന്നു ഈ ഇന്ത്യക്കാര്‍. നാല് ഇന്ത്യക്കാരും ഒരു മ്യാന്‍മര്‍ എം.പിയും ഉള്‍പ്പെടുന്ന പത്ത് അംഗ സംഘത്തെയാണ് മ്യാന്‍മറിലെ രാഖിന്‍ പ്രവിശ്യയില്‍ നിന്ന് ഞായറാഴ്ച വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയത്.

മ്യാന്‍മറിലെ റാഖൈന്‍ ബുദ്ധമതക്കാരുടെ സ്വയംഭരണത്തിനായി ഒരു ദശാബ്ദത്തോളമായി പോരാടുന്ന സായുധ സംഘമാണ് അരാക്കന്‍ ആര്‍മി. ഇവരില്‍ ഏഴ് പേരെ അരാക്കന്‍ ആര്‍മി തിങ്കളാഴ്ച വിട്ടയച്ചു. ഇവരുടെ കൂടെ വിനു ഗോപാലന്റെ മൃതദേഹവുമുണ്ടായിരുന്നു. മറ്റ് മൂന്ന് ഇന്ത്യക്കാരെയും വിട്ടയച്ചിട്ടുണ്ട്. വിനു ഗോപാലനെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. 1,640 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയുടെ തന്ത്രപ്രധാനമായ അതിര്‍ത്തി രാജ്യമാണ് മ്യാന്‍മര്‍.

ALSO READ: ദ്വീപിൽ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ ഭർത്താവിനെ കാണാതായി; പിന്നീട് കണ്ടത് സ്രാവിന്റെ വയറ്റില്‍; സംഭവം ഇങ്ങനെ

അതേസമയം, വിനു ഗോപാലന്റെ മരണത്തില്‍ തങ്ങളൊന്നും ചെയ്തിട്ടില്ലെന്നു ക്ഷീണം മൂലമാണ് അയാള്‍ മരിച്ചതെന്നും അരാക്കന്‍ ആര്‍മി വക്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button