Latest NewsNewsBusiness

സ്വർണ വിലയിൽ ഇടിവ് : ഇന്നത്തെ നിരക്കിങ്ങനെ

കൊച്ചി : സംസ്ഥാനത്തു സ്വർണ വില കുറഞ്ഞു. പവന് 320ഉം, ഗ്രാമിന് 40 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇത്പ്രകാരം പവന് 28,320 രൂപയിലും, ഗ്രാമിന്3,540 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. വ്യാഴാഴ്ച പവന് 160 രൂപ വർധിച്ച ശേഷമാണ്  വിലയിടിഞ്ഞത്. പവന് 28,640 രൂപയിലും, ഗ്രാമിന് 3,580 രൂപയിലുമായിരുന്നു കഴിഞ്ഞ ദിവസത്തെ വ്യാപരം നടന്നത്.

നവംബർ നാലിനു ഗ്രാമിന് 10 രൂപയും,പവന് 80 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ച് ഗ്രാമിന് 3,590 രൂപയും, പവന് 28,720 രൂപയുമായിരുന്നു വില. ശേഷം നവംബർ ആറിന് പവന് 240ഉം,ഗ്രാമിന് 30ഉം കുറഞ്ഞ് ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു വില. നേരത്തെ ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. നവംബർ ഒന്ന് മുതൽ മൂന്ന് വരെ പവന് 28,800രൂപയും, ഗ്രാമിന് 3600 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Also read : സ്വർണ്ണ വിലയിൽ വർദ്ധനവ് : ഇന്നത്തെ നിരക്കിങ്ങനെ

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല.  ഗ്രാമിന് 48.75 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 390 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 48,750 രൂപയുമാണ് ഇന്നത്തെ നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button