KeralaLatest NewsNews

കൊച്ചി വിമാനത്താവളത്തിൽ തോക്കുകൾ പിടിച്ചെടുത്തു : ഒരാൾ കസ്റ്റഡിയിൽ

എറണാകുളം : കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും തോക്കുകൾ പിടിച്ചെടുത്തു. . എയർ കസ്റ്റംസ് ഇന്‍റലിജൻസ് നടത്തിയ പരിശോധനയിൽ ആറു തോക്കുകളാണ് പിടികൂടിയത്.  ദുബായിൽ നിന്നെത്തിയ പാലക്കാട്‌ സ്വദേശിയെ കസ്റ്റഡിയിൽ എടുത്തു. റൈഫിൾ ക്ലബ്ബിലേക്ക് തോക്കുകൾ എത്തിച്ചെന്നാണ് ഇയാൾ നൽകിയ വിശദീകരണം. ബാഗില്‍ പല ഭാഗങ്ങളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു തോക്കുകള്‍ കണ്ടെത്തിയത്. യാത്രാരേഖകളില്‍ ഇത്തരത്തില്‍ എന്തെങ്കിലും കൊണ്ടുവരുന്നതായി രേഖപ്പെടുത്തിയിരുന്നില്ല. പിടിച്ചെടുത്ത തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചു.

Also read : വീണ്ടും പാകിസ്ഥാന്റെ വെടി നിർത്തൽ കരാർ ലംഘനം : സൈനികനു വീര മൃത്യു.

shortlink

Related Articles

Post Your Comments

Related Articles


Back to top button