KeralaLatest NewsNews

സിഡ്‍കോ ഖനന അഴിമതി: മണല്‍ കടത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ്; കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: സിഡ്‍കോ ഖനന അഴിമതിക്കേസില്‍ വിജിലന്‍സ് പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡ്‍കോയില്‍ 2006 മുതല്‍ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന സജി ബഷീറും അസിസ്റ്റന്‍റ് മാനേജറായിരുന്ന എസ്. അജിത് കുമാറും ചേര്‍ന്ന് ടെലി കോം സിറ്റി പ്രൊജക്ടിന്‍റെ പേരില്‍ വ്യാപകമായി മണല്‍ കടത്തിയെന്നാണ് വിജിലന്‍സിന്‍റെ കുറ്റപത്രം. മണല്‍ ഖനനം നടത്തി കടത്തിയ ശേഷം ഗര്‍ത്തങ്ങളില്‍ ചെമ്മണ്ണ് ഇട്ട് നിറച്ചതായും കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു. ഇതിലൂടെ മൂന്നര കോടിയുടെ നഷ്ടമാണ് സിഡ്‍കോയ്ക്ക് ഉണ്ടായത്.

മണല്‍ കടത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് കുറ്റപത്രത്തില്‍ പറയുന്നു. മുന്‍ എം.ഡി സജി ബഷീര്‍ അടക്കം ആറു പേര്‍ക്ക് എതിരായാണ് കുറ്റപത്രം. 27 ഏക്കര്‍ ഭൂമിയിലെ മണലാണ് കടത്തിയത്. ഇതിനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.ഒ.എം പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്ടര്‍ സഞ്ജയ് ഗോയല്‍, നവനേന്ദ്ര ഗാര്‍ഗ്, മുഹമ്മദ് സാദീഖ് ഹുസൈന്‍ എന്നിവരുമായി പ്രതികള്‍ ഗൂഢാലോചന നടത്തിയതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

ALSO READ: കന്നഡ -മലയാളം എല്‍ഡി ക്ലര്‍ക്ക് പരീക്ഷ തട്ടിപ്പ്; പി എസ് സി പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനായി അധ:പതിച്ചതായി ബിജെപി ജില്ലാ പ്രഡിഡന്റ്

ഒന്നും രണ്ടും പ്രതികളായ സജി ബഷീറും അജിത് കുമാറും ഔദ്യോഗിക പദവി തട്ടിപ്പിനായി ദുരുപയോഗം ചെയ്തതായും കുറ്റപത്രത്തിലുണ്ട്. വിവിധ പൊതുപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2014ലാണ് സിഡ്കോയിലെ മണല്‍ ഖനനം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button