KeralaLatest NewsNews

അയോധ്യ വിധി : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം 

തിരുവനന്തപുരം : അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം പുറത്തുവന്നു. വിധി വന്നതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ആരും പ്രകോപിതരാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുസമുദായങ്ങളിലെ ജനങ്ങളും ആത്മസംയമനം പാലിയ്ക്കണം. ആരെയും പ്രകോപിതരാക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടരുതെന്നും, വരുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യരുതെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

Read Also : അയോധ്യ: തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്, മുസ്ലിങ്ങള്‍ക്ക് പകരം ഭൂമി

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ പെരുമാറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയോധ്യ-ബാബ്‌റി മസ്ജിദ് പൊളിച്ച ദിവസം കേരളം അന്ന് ശാന്തമായിരുന്നുവെന്നും ആ ശാന്തതയും ക്രമസമാധാനവും പാലിയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയോധ്യ തര്‍ക്കഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് രാമ ക്ഷേത്രം ക്ഷേത്രം പണിയാം എന്നും മുസ്ലിങ്ങള്‍ക്ക് 5 ഏക്കര്‍ ഭൂമി വേറെ കണ്ടെത്താനുമുള്ള സുപ്രീംകോടതി വിധി വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം

shortlink

Related Articles

Post Your Comments


Back to top button