KeralaLatest NewsNews

ഭര്‍ത്താവിന്റെ ടിക് ടോക് ഭ്രമം ഉപേക്ഷിക്കുന്നതിന് ഭാര്യ തെരഞ്ഞെടുത്ത വഴി ആരെയും അമ്പരിപ്പിക്കും

കൊച്ചി : ഭര്‍ത്താവിന്റെ ടിക് ടോക് ഭ്രമം ഉപേക്ഷിക്കുന്നതിന് ഭാര്യ തെരഞ്ഞെടുത്ത വഴി ആരെയും അമ്പരിപ്പിക്കും . ഭര്‍ത്താവിന്റെ ‘ടിക് ടോക്’ ഭ്രമം കൂടിയതോടെ അത് ചോദ്യം ചെയ്ത ഭാര്യ അര്‍ധരാത്രിയില്‍ വീടുവിട്ടിറങ്ങി കായലില്‍ ചാടി ആത്മഹത്യയ്‌ക്കൊരുങ്ങി. എറണാകുളം തോപ്പുംപടിയിലാണ് സംഭവം. രാത്രി വൈകി റോഡിലൂടെ സ്ത്രീ നടന്നുപോകുന്നതു കണ്ട പൊലീസുകാരന്റ ജാഗ്രതയാണ് അവരുടെ ജീവന്‍ രക്ഷിച്ചത്.

Read Also : ടിക് ടോക് വീഡിയോ ഭ്രമം: യുവാവ് ഭാര്യയെ കൊലപ്പെടുത്തി

പള്ളുരുത്തി കടയഭാഗത്തെ, 37 വയസ്സുള്ള സ്ത്രീയെയാണു രക്ഷപ്പെടുത്തിയത്. ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ പള്ളുരുത്തി പൊലീസ് സ്റ്റേഷനു മുന്നിലെ റോഡിലൂടെ തോപ്പുംപടി ഭാഗത്തേക്കു വേഗത്തില്‍ നടന്നുപോകുന്നതു കണ്ട്, നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ ജി. അരുണ്‍, സ്റ്റേഷനിലെ ജിഡി ചാര്‍ജ് ആയ സീനിയര്‍ സിപിഒ സേവ്യറിനെ വിവരമറിയിച്ചു. സേവ്യര്‍ ഇക്കാര്യം കണ്‍ട്രോള്‍ റൂമിനു കൈമാറി.
അതേസമയം, ആശങ്ക തോന്നിയ അരുണ്‍, അപ്പോള്‍ തന്നെ ബൈക്കില്‍ സ്ത്രീയുടെ പിറകെ വിട്ടു. അപ്പോഴേക്കും സ്ത്രീ സ്റ്റേഷനില്‍ നിന്ന് അര കിലോമീറ്റര്‍ മാറിയുള്ള തോപ്പുംപടി ബിഒടി പാലത്തിലെത്തിയിരുന്നു. കായലിലേക്കു ചാടാനൊരുങ്ങിയ അവരെ അരുണ്‍ പിടിച്ചു നിര്‍ത്തുകയും അതുവഴി വന്ന ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൊബൈലില്‍ നിന്നു സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു.

സ്ത്രീയെ സ്റ്റേഷനിലെത്തിച്ച്, പൊലീസുകാരായ സേവ്യറും അരുണും ജെല്‍ജോയും ചേര്‍ന്ന് ആശ്വസിപ്പിക്കുകയും ബോധവത്കരിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ ടിക് ടോക് ഭ്രമവും വെള്ളിയാഴ്ച രാത്രിയുണ്ടായ തര്‍ക്കവുമാണു ആത്മഹത്യയ്‌ക്കൊരുങ്ങാന്‍ പ്രേരിപ്പിച്ചതെന്നു പൊലീസുകാരോടു സ്ത്രീ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button