Latest NewsNewsIndia

‘വിഐപികളായ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരുമൊന്നുമല്ല റെയില്‍വേ സ്റ്റേഷനിലെ എസ്‌കലേറ്റര്‍ ഉദ്ഘാടനം ചെയ്തത്’ ഈ മകള്‍ക്ക് കൈയടിച്ച് യാത്രക്കാര്‍

ബെംഗളൂരു: വിഐപികളായ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ഒക്കെയാവും സാധാരണ പുതിയ സംരഭങ്ങളെല്ലാം ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി കെഎസ്ആര്‍ ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ പുതിയ എസ്‌കലേറ്ററിന്റെ ഉദ്ഘാടനം. എസ്‌കലേറ്ററിന്റെ നിര്‍മാണ ജോലിക്കെത്തിയ ഒരു തൊഴിലാളിയുടെ പത്തു വയസ്സുകാരിയായ മകളാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഏതാനും മാസങ്ങളായി റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണ ജോലികള്‍ക്കെത്തിയിരുന്ന ചന്ദ്ബിയുടെ മകള്‍ ബെഗുമ സ്റ്റേഷനിലെ നാലാം ഫ്‌ളാറ്റ് ഫോമില്‍ സ്ഥാപിച്ച പുതിയ എസ്‌കലേറ്ററാണ് ഉദ്ഘാടനം ചെയ്തത്.

എസ്‌കലേറ്ററിന്റെ നിര്‍മാണം കൃത്യസമയത്ത് പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യത്തോടെ സ്റ്റേഷനില്‍ കൗണ്ട് ഡൗണ്‍ ക്ലോക്ക് സ്ഥാപിച്ചിരുന്നു. ഇതിന്റെ അവസാന ദിവസമായ നവംബര്‍ 10 നാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ബെംഗളൂരു സെന്‍ട്രല്‍ എംപി പി സി മോഹനനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ അയോധ്യ വിധിയുമായി ബന്ധപ്പെട്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ ഔദ്യോഗിക ചടങ്ങുകള്‍ റദ്ദാക്കി. എന്നാല്‍ ഉദ്ഘാടനം വൈകിപ്പിക്കരുതെന്നും എസ്‌കലേറ്റര്‍ എത്രയും വേഗം തുറന്നു കൊടുക്കാനും എംപി നിര്‍ദ്ദേശിച്ചു.

ഇതോടെയാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ ബെഗുമെയെ ആ ചടങ്ങിനെത്തിച്ചത്. മറ്റൊരു വ്യത്യസ്തമായ ഉദ്ഘാടനവും ഇവിടെ നടന്നു. ട്രെയിനില്‍ യാത്ര ചെയ്യാനെത്തിയ രണ്ട് മുതിര്‍ന്ന പൗരന്‍മാര്‍ ഒന്നാം പ്ലാറ്റ്‌ഫോമിലെ നവീകരിച്ച എസി വെയിറ്റിങ് ഹാളിന്റെ ഉദ്ഘാടനം നടത്തി. റെയില്‍വേയുടെ ഈ വ്യത്യസ്തതയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button