KeralaLatest NewsNews

വിസ്താര തിരുവനന്തപുരം-ഡല്‍ഹി നോണ്‍-സ്റ്റോപ്പ്‌ സര്‍വീസ് തുടങ്ങി

തിരുവനന്തപുരം•വിസ്താര എയര്‍ലൈന്‍സ് തിരുവനന്തപുരം-ഡല്‍ഹി റൂട്ടില്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ വിസ്താരയെ എയര്‍പോര്‍ട്ട് ഫയര്‍ എന്‍ജിനുകള്‍ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ്‌ സ്വീകരിച്ചത്.

ഒരു പ്രതിദിന സര്‍വീസാണ് വിസ്താര ഇവിടെ നിന്നും നടത്തുന്നത്. 3 മണിക്കൂര്‍ 20 മിനിറ്റ് കൊണ്ട് ഡല്‍ഹിയിലെത്താം. രാവിലെ 7.00 മണിക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം (UK 897) 10.20 ന് തിരുവനന്തപുരത്തെത്തും. മടക്കവിമാനം (UK 898) രാവിലെ 11.00 മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20 ന് ഡല്‍ഹിയിലെത്തും.

എയര്‍ബസ് എ320 വിമാനങ്ങള്‍ ഉപയോഗിച്ചാകും സര്‍വീസ്.

ടാറ്റാ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരഭമാണ് വിസ്താര എയര്‍ലൈന്‍സ്‌. ഡല്‍ഹി ആസ്ഥാനമായ വിസ്താര ഇന്ത്യയിലും പുറത്തുമായി 34 ലക്ഷ്യ സ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button