Latest NewsNewsIndia

കാര്‍ മരത്തിലേക്ക് പാഞ്ഞുകയറി ബി.ജെ.പി വനിതാ നേതാവിന് ദാരുണാന്ത്യം: ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം

ബറേലി• യു.പി സംസ്ഥാന ബിജെപി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശാ സിംഗ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ ന്ദൗസി-അലിഗഡ് റോഡിൽ വച്ചാണ് അപകടം. ആശാ സിംഗിന്റെ കാര്‍ ഡ്രൈവര്‍ മയങ്ങിപ്പോയതാണ് കാരണമെന്ന് സംശയിക്കുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരുകിലെ മരത്തില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഇവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ ഡ്രൈവറും അപകടത്തില്‍ മരിച്ചു. ആശയുടെ സഹോദരന്‍ പുഷ്പേന്ദ്രയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.

മൊറാദാബാദ്-ബിജ്‌നോർ സീറ്റിലേക്കുള്ള ബിജെപി ടിക്കറ്റിൽ 2016 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആശാ സിംഗ് (44) മത്സരിച്ചെങ്കിലും സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടിരുന്നു.

രാജസ്ഥാനിലെ ബാലാജി തീർത്ഥാടനത്തിന് ശേഷം ആശ നാട്ടിലേക്ക് പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബി.ജെ.പിയിൽ ചേരുന്നതിന് മുമ്പ് സിംഗ് സമാജ്‌വാദി പാർട്ടിയിലായിരുന്നു. മുനിസിപ്പൽ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ 2012 ൽ അവരെ എസ്പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം പാർട്ടി സ്ഥാനാർത്ഥിയെ മാറ്റി.

എസ്.പിയിൽ ചേരുന്നതിന് മുമ്പ് 2007 മുതൽ 2009 വരെ ബി.എസ്.പിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button