Latest NewsUAENews

കനത്തമഴ; സ്‌കൂളുകൾ അടച്ചു, പലയിടങ്ങളിലും ചെറുതും വലുതുമായ നാശനഷ്ടങ്ങള്‍

ദുബായ്: കനത്തമഴയെത്തുടര്‍ന്ന് യുഎഇയുടെ വിവിധയിടങ്ങളിൽ ചെറുതും വലുതുമായ നാശനഷ്ടങ്ങള്‍. പ്രതികൂല കാലാവസ്ഥ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും തടസ്സപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം ചില വിമാനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ ഓണ്‍ലൈന്‍ വഴി അറിയിപ്പുനല്‍കിയിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ സ്കൂളുകള്‍ക്ക് അവധി നല്‍കാന്‍ നിർദേശമുണ്ട്. ഷാര്‍ജ കല്‍ബയില്‍ ഇടിമിന്നല്‍ രൂക്ഷമായിരുന്നു. വീടുകള്‍ക്കും കടകള്‍ക്കും കാറ്റില്‍ നാശമുണ്ടായി. കാറ്റും മഴയും തുടരുന്നതിനാല്‍ ഒമ്പത് അടിവരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും കടലില്‍ ഇറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Read also: കനത്ത മഴ: ദുബായ് മാളിൽ വെള്ളം കയറി

അബുദാബി നഗരത്തില്‍ റോഡുകള്‍ക്കും പാര്‍ക്കുകള്‍ക്കും സമീപമുള്ള ഒട്ടേറെ ചെറുമരങ്ങള്‍ കടപുഴകി വീണു. ബോര്‍ഡുകള്‍ പൊട്ടി കെട്ടിടങ്ങള്‍ക്ക് താഴെ പാര്‍ക്കുചെയ്ത വാഹനങ്ങളില്‍വീണ് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. അബുദാബി കോര്‍ണിഷ് റോഡ്, മുസഫ റോഡ് എന്നിവിടങ്ങളില്‍ വാഹനം നിരത്തില്‍നിന്ന് പുറത്തേക്ക് തെന്നിമാറി നിരവധി അപകടങ്ങളുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവര്‍ അതി ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button