Latest NewsNewsIndia

രാജ്യത്ത് ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ കേരളത്തിന്റെ സ്ഥാനം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട്

തിരുവനന്തപുരം: രാജ്യത്ത് ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ കേരളത്തിന്റെ സ്ഥാനം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട. ്.മൂന്നരക്കോടിയോളം മാത്രം ജനസംഖ്യയുള്ള കേരളം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാമത്. 54 ശതമാനമാണ് കേരളത്തിലെ ഇന്റര്‍നെറ്റ് വ്യാപനം. ഒന്നാം സ്ഥാനത്ത് ഡല്‍ഹിയാണ് (69 ശതമാനം). ജനസംഖ്യയുടെ പകുതിയിലധികംപേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കേരളത്തിലിത് അഖിലേന്ത്യാ ശരാശരിയെക്കാള്‍ ഇരട്ടിയോളമാണ്. രാജ്യത്താകെ അഞ്ചിനും 11-നും ഇടയിലുള്ള ആറരക്കോടിയിലധികം കുട്ടികള്‍ മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. ലാപ്ടോപ്, ഡെസ്‌ക് ടോപ് എന്നിവവഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം നാമമാത്രമായെന്നും ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Read Also :എല്ലാവര്‍ക്കും ഇനി ഇന്റര്‍നെറ്റ്; കെ-ഫോണ്‍ പദ്ധതിക്ക് ഭരണാനുമതിയായി

ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ഉപയോക്താക്കളില്‍ 99 ശതമാനംപേരും മൊബൈല്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുമ്‌ബോള്‍ ബാക്കിപേര്‍ മാത്രമാണ് ലാപ്ടോപ്പും ഡെസ്‌ക്ടോപ്പും ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണിന്റെ വ്യാപനവും തുച്ഛമായ ഇന്റര്‍നെറ്റ് നിരക്കുകളുമാണ് ഇതുവഴിയുള്ള ഉപയോഗം കൂട്ടാന്‍ കാരണം. ഏറ്റവുംകുറച്ച് ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ളത് ഒഡിഷയിലാണ്. 25 ശതമാനം. പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും വ്യാപനം 30 ശതമാനത്തില്‍ താഴെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button