Latest NewsKeralaNews

‘ഹെല്‍മറ്റ് വച്ചാല്‍ പെണ്‍പിള്ളേരെ മുഖം കാണിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ ഒരു ചങ്ക് എനിക്കുണ്ടായിരുന്നു’ കേരളാപൊലീസിന്റെ കിടിലന്‍ ട്രോള്‍

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ വാഴുന്ന ട്രോളന്മാരെ വെല്ലുന്ന ട്രോളടിയാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍. മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും താക്കീതുകളും ട്രോളുകളായി പോസ്റ്റ് ചെയ്യുന്ന കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് മലയാളികള്‍ ഇതിനോടകം ഏറ്റെടുത്തതാണ്. ഇപ്പോഴിതാ ഹെല്‍മെറ്റ് ധരിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ഒരു കിടിലന്‍ ട്രോള്‍ പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുകയാണ് പൊലീസ്. ഹെല്‍മറ്റ് ധരിച്ചില്ലേല്‍ നിങ്ങളുടെ മുഖസൗന്ദര്യം മറ്റുള്ളവരെ കാണിക്കാനായേക്കും എന്നാല്‍ നിങ്ങള്‍ക്ക് എല്ലാരേയും എന്നെന്നേക്കും കാണാനായ് ഹെല്‍മെറ്റ് ശീലമാക്കൂ എന്നാണ് ട്രോളിലൂടെ നല്‍കുന്ന മുന്നറിയിപ്പ്.

https://www.facebook.com/keralapolice/posts/2466900623405412

shortlink

Related Articles

Post Your Comments

Related Articles


Back to top button