Latest NewsNewsIndia

സമാനരോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 6 കുട്ടികള്‍ മരിച്ചു, ചികിത്സയില്‍ 7 കുട്ടികള്‍

മല്‍ക്കാംഗിരി: ജലദോഷം, പനി, ഛര്‍ദ്ദി എന്നിവയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറ് കുട്ടികള്‍ മരിച്ചു. ഒഡീഷയിലെ മല്‍ക്കാംഗിരി ജില്ലയിലാണ് സംഭവം. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ചീഫ് ഡിസ്ട്രിക്ട് മെഡിക്കല്‍ ഓഫീസര്‍ (സിഡിഎംഒ) അജയ് കുമാര്‍ ബൈത പറഞ്ഞു. ആറുമാസം മുതല്‍ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കലിമെല ബ്ലോക്കിലെ തമന്‍പള്ളി ഗ്രാമത്തില്‍ മരിച്ചത്.

ഏഴ് കുട്ടികള്‍ കാളിമേല കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ്. അവരുടെ രക്തസാമ്പിളുകള്‍ ഭുവനേശ്വറിലേക്ക് പരിശോധനയ്ക്കായി അയച്ചതായി സിഡിഎംഒ അറിയിച്ചു. അതേസമയം ഡോക്ടര്‍മാരുടെ സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചിട്ടുണ്ടെന്നും അവിടെ ഒരു ആരോഗ്യ ക്യാമ്പ് സ്ഥാപിച്ചിട്ടുണ്ടെന്നും ബൈത പറഞ്ഞു. ‘ഗ്രാമവാസികളുടെ അവഗണന മൂലമാണ് മരണങ്ങള്‍ സംഭവിച്ചതെന്ന് തോന്നുന്നു, കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുപകരം മുറിവൈദ്യന്‍മാരുടെ അടുത്ത് കൊണ്ടുപോകുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button