Life Style

വയറുവേദനയെ നിസാരമാക്കി തള്ളരുതേ…ഈ അസുഖത്തിന്റെ ലക്ഷണമാകാം

വയറുവേദനയെ നിസാരമാക്കി തള്ളരുതേ…ഈ അസുഖത്തിന്റെ ലക്ഷണമാകാം

ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധഭാഗങ്ങളെയുമാണ് രോഗം പ്രധാനമായും ബാധിക്കുക. വയറുവേദനയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം.അള്‍സര്‍ ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണല്ലോ. യുവാക്കള്‍ക്കും മധ്യവയസ്‌കര്‍ക്കുമിടയിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധഭാഗങ്ങളെയുമാണ് രോഗം പ്രധാനമായും ബാധിക്കുക. വയറുവേദനയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം.

പൊക്കിളിനു മുകളിലായി നെഞ്ചിനു താഴെ വലതുഭാഗത്തായി ഇടയ്ക്കിടെ വേദനയുണ്ടാകുന്നുവെങ്കില്‍ അള്‍സറിന്റെ ലക്ഷണമായി കരുതാം. ആഹാരം കഴിച്ച് അരമണിക്കൂറിനും ഒരു മണിക്കൂറിനും ഇടയില്‍ ഇടയ്ക്കിടെയും സ്ഥിരമായും ഉണ്ടാകുന്ന വേദനയും ഇതിന്റെ ലക്ഷണമാകാം. ചില കാര്യങ്ങള്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ അള്‍സര്‍ അകറ്റി നിര്‍ത്താം…

എണ്ണയില്‍ വറുത്തെടുത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. അത് ആമാശയത്തെ മാത്രമല്ല ബാധിക്കുക. ഒന്നില്‍ കൂടുതല്‍ രോഗങ്ങള്‍ക്ക് ഇതു കാരണമാകും

വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. മിതഭക്ഷണവും ഭക്ഷണത്തിനുശേഷം ആവശ്യം വെള്ളവും ശീലമാക്കുക.

കറികളില്‍ മസാലക്കൂട്ടുകള്‍ മിതമായ അളവില്‍ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും മറ്റു ഭക്ഷണങ്ങളുടെ കൂടെ കഴിക്കു

എന്തിനും ഏതിനും ടെന്‍ഷന്‍ എന്ന പതിവുശൈലി മാറ്റുക. അമിത ഉല്‍കണ്ഠയും മാനസിക സംഘര്‍ഷങ്ങളും നിങ്ങളെ അള്‍സര്‍ രോഗിയാക്കിയേക്കാം. മനസ്സിനെ സ്വന്തം നിയന്ത്രണത്തില്‍ നിര്‍ത്തുകയാണ് ഏക പരിഹാരം. ഇതിനായി യോഗമുറകളും ധ്യാനവും ശീലമാക്കുക.
ചായയും കാപ്പിയും ഇടവിട്ട് കുടിക്കുന്ന നിരവധി പേരുണ്ട്. ചായയും കാപ്പിയുമൊക്കെ ഇടയ്ക്ക് ആകാം. പക്ഷേ പരിധിവിട്ട് വേണ്ട. ചായയുടേയും കാപ്പിയുടേയും അമിത ഉപയോഗം അള്‍സറിന് കാരണമായേക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button