Latest NewsNewsIndia

അയോധ്യ സരയൂനദീതീരത്ത് കാര്‍ത്തിക പൂര്‍ണ്ണിമ ദിവസമായ ഇന്ന് ജനലക്ഷങ്ങള്‍ ഒത്തുകൂടി

അയോധ്യ: അയോധ്യ സരയൂനദീതീരത്ത് കാര്‍ത്തിക പൂര്‍ണ്ണിമ ദിവസമായ ഇന്ന് ജനലക്ഷങ്ങള്‍ ഒത്തുകൂടി. ഭക്തര്‍ സരയൂ നദിയില്‍ മുങ്ങിനിവര്‍ന്ന് പ്രാര്‍ത്ഥന നടത്തി ദീപം തെളിയിച്ചു. ശ്രീരാമക്ഷേത്ര വിധി വന്ന ശേഷം അയോധ്യാ നഗരത്തില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വിധി വന്ന ദിവസംതന്നെ സരയൂതീരത്ത് ഭക്തജനങ്ങള്‍ ജയ്ശ്രീരാം വിളികളോടെ ചിരാതുകളില്‍ ദീപം തെളിയിച്ച് സരയൂനദിയില്‍ ഒഴുക്കിയാണ് പ്രാര്‍ത്ഥന നടത്തിയത്. ഈ ദിനം ദേവദീപാവലി എന്നും അറിയപ്പെടുന്നു. അയോധ്യാ നഗരം ഭക്തിസാന്ദ്രമായി നിറയുന്നതിന്റെ സന്തോഷത്തിലാണ് തദ്ദേശവാസികളായ മുസ്്‌ലീം കുടുംബങ്ങള്‍. ഓര്‍മ്മവച്ച നാള്‍മുതല്‍ പരമ്പരാഗതമായി പൂമാല തീര്‍ക്കുന്നതും ചിരാദടക്കമുള്ള പൂജാസാധനങ്ങള്‍ വില്‍ക്കുന്നതും അവരാണ്.

ഇത്തവണ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക ആരതിയും അഞ്ച് ലക്ഷം ദീപം തെളിയിക്കുന്ന ചടങ്ങും നടന്നിരുന്നു. വിധി അനുകൂലമാകാനുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്തിയാണ് അന്ന് ശ്രീരാമഭക്തര്‍ മടങ്ങിയത്. എല്ലാ വര്‍ഷവും വിശേഷദിവസങ്ങളില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ പ്രത്യേകിച്ച് ഫൈസാബാദ് ജില്ലയിലുള്ളവര്‍ അയോധ്യാ ദര്‍ശനം നടത്തുന്നവരാണ്.

ALSO READ: രാമക്ഷേത്ര നിര്‍മാണത്തിനൊപ്പം മസ്ജിദ് നിര്‍മാണവും…മസ്ജിദ് നിര്‍മാണത്തിന് അയോധ്യയിലെ നാല് സ്ഥലങ്ങള്‍ക്ക് മുന്‍ഗണന : വിശദാംശങ്ങള്‍ പുറത്തുവിടാതെ ജില്ലാ മജിസ്‌ട്രേറ്റ്

വിധി ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനനുകൂലമായതില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ആയിരക്കണക്കിന് മുസ്ലീം കുടുബംഗങ്ങളും കഴിഞ്ഞദിവസം ഹിന്ദുഭക്തര്‍ക്കൊപ്പം ആഹ്ലാദം പങ്കിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button