Life Style

ഇഞ്ചി ആരോഗ്യത്തിന്റെ കലവറ കേന്ദ്രം… വീട്ടില്‍ തന്നെ തയ്യാറാക്കാം ഇഞ്ചിയുടെ ഔഷധകൂട്ട്

ഇഞ്ചി ആരോഗ്യത്തിന്റെ കലവറ കേന്ദ്രം… വീട്ടില്‍ തന്നെ തയ്യാറാക്കാം ഇഞ്ചിയുടെ ഔഷധകൂട്ട്

ഇഞ്ചി പലവിധ രോഗങ്ങള്‍ക്കുള്ള ഉത്തമമായ മരുന്നാണ്. ദഹനമുള്‍പ്പെടെ വയറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്ന്. ബിപി കുറയ്ക്കാന്‍ പല തരത്തിലുള്ള പാനിയങ്ങള്‍ തയ്യാറാക്കാം. ഗ്രീന്‍ ടീ ബാഗ്, ഒരു ടീസ്പൂണ്‍ ഇഞ്ചി ജ്യൂസ്, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്. ഗ്രീന്‍ ടീ തയ്യാറാക്കി ഇതിലേയ്ക്ക് ഇഞ്ചിനീര്, മഞ്ഞള്‍പ്പൊടി, തേന്‍ എന്നിവ ചേര്‍ത്തിളക്കുക. ഇത് ദിവസവും കുടിയ്ക്കണം. ഇത് ദിവസവും കുടിയ്ക്കുന്നത് ബിപി കുറയ്ക്കാന്‍ സഹായിക്കും.

ഇഞ്ചി, ബീറ്റ്റൂട്ട്, സെലറി, ആപ്പിള്‍ ജ്യൂസ് എന്നിവ ചേര്‍ന്ന മിശ്രിതമാണ് മറ്റൊന്ന്. അരകഷ്ണം ഇഞ്ചി, ഒരു ബീറ്റ്റൂട്ട്, ഒരു ആപ്പിള്‍, 4 സെലറി എന്നിവയാണ് ഇതിനു വേണ്ടത്. നൈട്രിക് ഓക്സൈഡ് ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് രക്തക്കുഴലുകളെ റിലാക്സ് ചെയ്യിക്കുന്നതു കൊണ്ടുതന്നെ ഇത് ബിപി കുറയ്ക്കാന്‍ ഏറെ സഹായകമായിരിയ്ക്കും.

ഇഞ്ചി, ഏലയ്ക്ക എന്നിവയടങ്ങിയ മിശ്രിതമാണ് ഒന്ന്. ഒരു ടീസ്പൂണ്‍ ഏലയ്ക്ക പൊടിച്ചത്, 2-3 ടീസ്പൂണ്‍ അരിഞ്ഞ ഇഞ്ചി, 1 ടേബിള്‍ സ്പൂണ്‍ കട്ടന്‍ ചായ, ഒരു കപ്പു വെള്ളം എന്നിവയാണ് ഇതിനായി വേണ്ടത്. ഇവയെല്ലാം ചേര്‍ത്തു തിളപ്പിച്ചൂറ്റി അല്‍പം തേനും ചേര്‍ത്തു ദിവസവും കുടിയ്ക്കാം. ബിപി കുറയാന്‍ നല്ലതാണ്.

ഇഞ്ചി, ആപ്പിള്‍, ബീറ്റ്റൂട്ട് എന്നിവയുടെ തൊലി കളയുക. ഇവയും സെലറിയും ചേര്‍ത്തടിയ്ക്കുക. ഈ മിശ്രിതം ഊറ്റിയെടുക്കണം. ഈ ജ്യൂസ് ദിവസവും കുടിയ്ക്കണം. ഇതും ബിപി കുറയ്ക്കാന്‍ ഉത്തമമായ പാനിയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button