Latest NewsNewsInternational

ട്രെയിനുകള്‍ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; 16പേർക്ക് ദാരുണാന്ത്യം,നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു

ധാക്ക : ട്രെയിനുകള്‍ തമ്മിൽ കൂട്ടിയിടിച്ച് 16പേർക്ക് ദാരുണാന്ത്യം. ബംഗ്ലാദേശിലെ ബ്രഹ്മന്‍ബാരിയയിൽ പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. ധാക്കയില്‍ നിന്നും ചിറ്റഗോങ്ങില്‍നിന്നും വന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോർട്ട്.  അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ വൈദ്യസഹായവും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയാണെന്നു പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അറിയിച്ചു. സിഗ്നല്‍ തെറ്റി, ഒരേ ട്രാക്കിലൂടെ ട്രെയിന്‍ എത്തിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടു.

Also read : പി​ക്ക​പ്പ് വാ​ൻ തോ​ട്ടി​ലേ​ക്കു മ​റിഞ്ഞ് യുവാവിനു ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button