KeralaLatest NewsNews

ദേശീയ പാതയില്‍ ഓടയില്‍ വീണ് എഎസ്ഐക്ക് പരിക്ക്

 

തൃശൂര്‍ : ഓടയില്‍ വീണ് എഎസ്‌ഐയ്ക്ക് പരിക്കേറ്റു.ദേശീയ പാതയില്‍ തുറന്നുകിടന്ന ഓടയില്‍ വീണാണ് എഎസ്ഐക്ക് പരിക്ക്. മണ്ണുത്തി സ്റ്റേഷനിലെ എ.എസ്.ഐ. വേണുഗോപാലനാണ് പരിക്കേറ്റത്. 51കാരനായ ഇയാള്‍ക്ക് മൂക്കിന്റെ എല്ല് പൊട്ടുകയും കണ്ണിലേക്കുള്ള ഞരമ്ബുകള്‍ക്ക് ക്ഷതം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

കണ്ണിനു താഴെ എട്ട് തുന്നലാണ് ഇട്ടത്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴുമണിക്കാണ് സംഭവമുണ്ടായത്. ജോലിക്ക് പോകുന്നതിന് കെ.എസ്.ആര്‍.ടി.സി. ബസില്‍ ആമ്പല്ലൂര്‍ സിഗ്നല്‍ ജങ്ഷനില്‍ വന്നിറങ്ങിയതായിരുന്നു വേണുഗോപാലന്‍. ഗതാഗതത്തിരക്കുമൂലം സ്റ്റോപ്പില്‍നിന്ന് അല്പം മാറിയാണ് ബസ് നിര്‍ത്തിയത്.

റോഡില്‍ വെളിച്ചമില്ലാത്തതിനാല്‍ ഇരുട്ടുള്ള ഭാഗത്തുനിന്ന് ഓടയ്ക്ക് മുകളിലൂടെ നടന്നുവരുന്നതിനിടയിലായിരുന്നു അപകടം. ഉടന്‍തന്നെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Dailyhunt

Tags

Related Articles

Post Your Comments


Back to top button
Close
Close