KeralaLatest NewsNews

ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ ആത്മഹത്യ; അധ്യാപകര്‍ക്കെതിരെ കുട്ടിയുടെ പിതാവ്

 

ചെന്നൈ: ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കുട്ടിയുടെ പിതാവ്. വകുപ്പ് അധ്യാപകരുടെ മാനസ്സിക പീഡനം മൂലമെന്നാണ് കുട്ടിയുടെ പിതാവിന്റെ ആരോപണം. കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫാണ് മരിച്ചത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ മുഖ്യമന്ത്രിക്ക് പരാതിനല്‍കി.

നവംബര്‍ ഒന്‍പതാം തീയ്യതിയാണ് ഐഐടി വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലത്തീഫിനെ മരിച്ച നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ് കൊല്ലത്ത് നിന്നും ചെന്നൈയില്‍ എത്തിയ ബന്ധുക്കളോട് സഹകരിക്കാന്‍ ഐഐടി അധികൃതര്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്.

കേസെടുക്കുന്ന കാര്യത്തിലും അന്വേഷണത്തിലും പൊലീസ് വീഴ്ച വരുത്തിയെന്നും വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ഫാത്തിമയുടെ മോബൈല്‍ ഫോണില്‍ അധ്യപകന്റെ പേരടങ്ങിയ അത്മഹത്യ കുറിപ്പ് കണ്ടെത്തിയതായും ഫാത്തിമയുടെ അച്ഛന്‍ പറഞ്ഞു.

പൊലീസിന്റെ കൈവശം ഉള്ള ഫാത്തിമയുടെ മോബൈല്‍ ഫോണ്‍ അലക്ഷ്യമായാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. അത്മഹത്യക്ക് കാരണക്കാരായ അദ്ധ്യപകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ കേസ്സെടുക്കണമെന്നാണ് ആവശ്യം. വിദേശത്തായിരുന്ന ഫാത്തിമയുടെ അച്ഛന്‍ നാട്ടിലെത്തി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി. പരാതിയുമായി പ്രധാനമന്ത്രിയെ കാണാനും ബന്ധുക്കള്‍ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button