KeralaLatest NewsNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ചവച്ച് അമ്മ അറസ്റ്റില്‍

മഞ്ചേരി•പണത്തിനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ചവച്ച് അമ്മ അറസ്റ്റില്‍. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. പരപ്പനങ്ങാടി പുത്തരിക്കല്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 34 കാരിയായ വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയാണ് പ്രതി.

പട്ടിക വര്‍ഗ്ഗത്തിലെ കുറിച്യ വിഭാഗത്തില്‍പ്പെട്ട 15, 13 വയസ്സുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. കുട്ടികള്‍ പരാതിപ്പെട്ടതോടെ കുട്ടികളെ മലപ്പുറം സ്നേഹിത ഷോര്‍ട്ട് ഹോമിലേക്ക് മാറ്റിയിരുന്നു.

കണ്ണൂര്‍ വളപട്ടണത്തുള്ള വാടക ക്വേട്ടേഴ്സില്‍ വെച്ച് മാതാവ് കാമുകനായ ഒന്നാം പ്രതിക്ക് കുട്ടികളെ കാഴ്ചവെച്ചതായാണ് പരാതി. കൂടാതെ കുട്ടികളെ മാതൃ സഹോദരനും സുഹൃത്തുക്കളും പീഡിപ്പിച്ചതായി മറ്റൊരു കേസുമുണ്ട്.

പരാതി നല്‍കിയതോടെ പ്രതി ഇന്നലെ തിരൂര്‍ ഡിവൈഎസ്പി ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയ യുവതിയെ തിരൂര്‍ ഡിവൈഎസ്പികെ സുരേഷ്ബാബു അറസ്റ്റ് ചെയ്ത് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button