KeralaLatest NewsIndia

ശബരിമല വിധി: സംസ്ഥാനം കനത്ത ജാഗ്രതയില്‍, സോഷ്യൽ മീഡിയയും നിരീക്ഷണത്തിൽ

വിധിയുടെ മറവില്‍ ആരെങ്കിലും അക്രമപ്രവര്‍ത്തനങ്ങള്‍ക്കോ , കൂടാതെ സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചരണങ്ങള്‍ക്കോ ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് പോലീസ് വ്യക്തമാക്കി.

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ചിരിക്കുന്ന റിവ്യു ഹര്‍ജികളില്‍ നാളെ വിധി വരാനിരിക്കെ സംസ്ഥാനത്ത് കനത്ത ജാഗ്രത. ശബരിമല വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ അമ്പതിലധികം പുനഃപരിശോധന ഹര്‍ജികളിലാണ് നാളെ സുപ്രീകോടതി വിധി പറയുന്നത്. വിധിയുടെ മറവില്‍ ആരെങ്കിലും അക്രമപ്രവര്‍ത്തനങ്ങള്‍ക്കോ , കൂടാതെ സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചരണങ്ങള്‍ക്കോ ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് പോലീസ് വ്യക്തമാക്കി.

ശബരിമല കോടതി വിധി നാളെ; കേരളം കാതോർത്തിരിക്കുന്നു; ആചാരങ്ങൾ സംരക്ഷിക്കപ്പെടും എന്ന പ്രതീക്ഷയിൽ ഭക്തർ; മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

കഴിഞ്ഞ ദിവസം അയോധ്യ വിധി വരുമ്പോഴും നവമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ വി​ധി​ക്കെ​തി​രെ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക​ളി​ന്മേ​ലു​ള്ള വി​ധി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. രാ​വി​ലെ 10.30നാ​ണ് വി​ധി പ്ര​സ്താ​വം ആ​രം​ഭി​ക്കു​ക​യെ​ന്നാ​ണ് വി​വ​രം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28 നായിരുന്നു ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഭരണഘടന ബെഞ്ചിന്‍റെ വിധി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button