KeralaLatest NewsNews

സുപ്രീം കോടതി വിധിയിൽ നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിനെതിരായ ഹര്‍ജികളിലെ സുപ്രീം കോടതി നടപടികളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല യുവതീപ്രവേശവിധിക്ക് എതിരായ പുനപ്പരിശോധന ഹര്‍ജികള്‍ ഏഴംഗ ഭരണഘടന ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറയുകയുണ്ടായി. വിധിയുടെ നിയമവശം പരിശോധിക്കാനായി നിയമോപദേശം തേടും. സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read also: അയോദ്ധ്യ, റാഫേൽ, ശബരിമല വിധികളിൽ ബാഹ്യ സ്വാധീനമുണ്ടോ എന്ന് പരിശോധിക്കും: സീതാറാം യെച്ചൂരി

ഇപ്പോള്‍ ഭരണഘടന ബെഞ്ച് ഭൂരിപക്ഷ വിധിയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ടുപേര്‍ വിയോജിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്. കോടതി വിധി എന്തായാലും അത് അംഗീകരിക്കുക എന്നത് തന്നെയാണ് സര്‍ക്കാര്‍ നിലപാട് എന്ന് വ്യക്തമാക്കിയതാണ്. നിലവിലെ വിധിക്ക് സ്‌റ്റേ ഇല്ലെന്നാണ് മനസ്സിലാക്കുന്നത്. മണ്ഡലകാലം വരാനിരിക്കെ കൂടുതല്‍ വ്യക്തത ആവശ്യമാണ്. പ്രതിഷേധങ്ങളും പ്രകോപനങ്ങളും അതിന്റെ വഴിക്ക് നടക്കും. വിധിയുടെ കാര്യത്തില്‍ ഒരു തിടുക്കവും ഇല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button