Latest NewsNewsSports

അഫ്‌ഗാനെതിരെ ഇന്ത്യക്ക് നാടകീയ സമനില

ദുഷാന്‍ബെ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്‌ഗാനിസ്ഥാനെതിരെ സമനില സ്വന്തമാക്കി ഇന്ത്യ. അഫ്ഗാനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ രണ്ട് ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഇഞ്ചുറിടൈമില്‍ ലെന്‍ ഡുംഗലിന്‍റെ ഗോളിലാണ് ഇന്ത്യ സമനില പിടിച്ചത്. ആദ്യ പകുതിയുടെ അധിക സമയത്ത്(45+1) നാസരിയാണ് അഫ്‌ഗാനായി വല ചലിപ്പിച്ചത്. മലയാളി താരങ്ങളായ സഹല്‍ അബ്‌ദുള്‍ സമദിനെയും ആഷിഖ് കുരുണിയനെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. സമനില നേടിയെങ്കിലും ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ നില അത്ര സുഖകരമല്ല. നാല് കളിയില്‍ മൂന്ന് സമനിലയും മൂന്ന് പോയിന്‍റുമായി ഗ്രൂപ്പ് ഇയില്‍ നാലാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button